ജാപ്പനീസ് ആഡംബര വാഹന നിര്‍മാതാക്കളായ ലെക്‌സസസിന്റെ ഇലക്ട്രിക് സെഡാന്‍ ഇഎസ് 500ഇ കേരള വിപണിയില്‍ പുറത്തിറക്കി. കേരള മാര്‍ക്കറ്റില്‍ ഇഎസ് 500ഇ വില 89 ലക്ഷം രൂപയ്ക്ക് മുകളിലാണ്. സിംഗിള്‍ ചാര്‍ജിംഗില്‍ 580 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.5-5.7 സെക്കന്‍ഡ് മാത്രം മതി. മികച്ച സുരക്ഷയാണ് ലെക്‌സസ് ഇഎസ് 500ഇയില്‍ നല്‍കുന്നത്. റഡാര്‍ സഹായത്തിലാണ് ക്രൂസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. ലൈന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, 10 എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
ലെക്‌സസസിന്റെ ഇലക്ട്രിക് സെഡാന്‍ കേരളത്തില്‍
