‘കറുത്തപൂക്കള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ സ്വപ്നം കാണുന്നത് സ്‌നേഹസൗഹൃദങ്ങളുടെ വിസ്തൃത വൈവിധ്യ ലോകമാണ്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സമകാലാവസ്ഥയോടാണ് അത് എതിരിടുന്നത്. സര്‍വ്വനിറങ്ങളും മേല്‍കീഴ്നിലകള്‍ക്കപ്പുറം തുല്യനിലയില്‍ നിരന്നുനിന്ന് നൃത്തം ചവിട്ടുന്ന ഒരു കാലത്തെയാണത് കിനാവ് കാണുന്നത്. കവിത നിന്ദിതരുടെയും പരാജിതരുടെയും പക്ഷത്ത് നിവര്‍ന്നു നില്‍ക്കണമെന്ന സൗന്ദര്യാത്മക സമീപനങ്ങളില്‍നിന്നാണത് ശക്തി സംഭരിക്കുന്നത്. ‘കറുത്തപൂക്കള്‍’. ഹര്‍ഷിത ചേന്ദമംഗല്ലൂര്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.
കറുത്തപൂക്കള്‍
