ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’യിലെ നിര്‍ണായക വേഷം ചെയ്യാന്‍ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത താരം ഹൈദരാബാദിലെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ഹനുമാന്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍, വിദേശ ഭാഷകളില്‍ ഐമാക്‌സ് ത്രീഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തു വരിക.
