Untitled design 2026 05 16T152219.516

താര സംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സംഘടന ബൈലോ തിരുത്തും. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലുള്ള തിരുത്തലാണ് ലക്ഷ്യമാക്കുന്നത്. ഇതിന്‍റെ കരട് രേഖ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. എക്‌സിക്യൂട്ടിവ് കമ്മിറ്റി മുന്നോട്ടു വെക്കുന്ന കരട് രേഖ അടുത്ത ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. നിലവിലെ ഭാരവാഹികള്‍ക്കെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ രം​ഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സംഘടനയുടെ നടപടി.പുതിയ ഭരണസമിതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി ജൂണ്‍ 21 നാണ് നടക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *