2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനത്തിന്റെ വിഡിയോ ആല്‍ബം പുറത്തുവിട്ട് ഷക്കീറ. ഷക്കീറയും നൈജീരിയന്‍ കലാകാരനായ ബെര്‍ണ ബോയ്‌യും ചേര്‍ന്ന് ഒരുക്കിയ ‘ദായ് ദായ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ‘വക്കാ വക്കാ’ എന്ന ഹിറ്റ് ലോകകപ്പ് ആന്തത്തിന് ശേഷം ഷക്കീറ പാടുന്ന ഔദ്യോഗിക ഗാനമാണ് ‘ദായ് ദായ്’. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഗാനം, ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡ് തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ തയ്യാറാണ്’ എന്ന് […]
മലയാളത്തിലെ ആദ്യ എഐ സിനിമ ‘വാഗ്ദത്ത ഭൂമി’ റിലീസിന്
പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സിനിമ ‘വാഗ്ദത്ത ഭൂമി’ റിലീസിന് ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ ആദ്യ എ ഐ ആര്‍ട്ട് ഹൗസ് സിനിമ എന്ന പ്രത്യേകതയും വാഗ്ദത്ത ഭൂമിക്ക് അവകാശപ്പെട്ടതാണ്. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന്‍ നിര്‍മ്മിച്ച് സിദ്ധിക്ക് പറവൂര്‍ രചന, ആനിമേഷന്‍, സംവിധാനം എന്നിവ നിര്‍വഹിച്ച സിനിമയാണ് ഇത്. ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകന്‍ സാം കടന്നു വരുന്നു. തൊഴില്‍ തേടി […]
സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്‌സ് പുറത്തിറക്കി ട്രയംഫ്
ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്, പുതിയ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്‌സ് പുറത്തിറക്കി. 2026 അണ്‍ലീഷ്ഡ് കാമ്പെയ്നിന്റെ ഭാഗമായാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചത്. 13.91 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്-ഷോറൂം വില. 2025 നവംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നത്. കമ്പനിയുടെ പുതുക്കിയ ബോണവില്ലെ സീരീസിനും സ്പീഡ് ട്വിന്‍ 1200 കഫേ റേസര്‍ എഡിഷനും ഒപ്പം ഇത് ലഭ്യമാകും. നിലവിലുള്ള സ്ട്രീറ്റ് ട്രിപ്പിള്‍ 765 […]
ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി
ഇന്ത്യ കാണാന്‍ മോഹിച്ച ഒരു അന്ധബാലന്റെ കഥ. 15,000 കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ മകനെയും കൊണ്ട് യാത്ര ചെയ്ത ഒരച്ഛന്റെ കഥ. അനിതരസാധാരണമായ ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെ ഹൃദയസ്പര്‍ശിയായ യാത്രാനുഭവവും. ‘ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി’. സോഹന്‍ ലാല്‍. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.
കോവിഡാനന്തരം യുവാക്കളിലും ഇടുപ്പുവേദന
കോവിഡാനന്തരം രാജ്യത്ത് യുവാക്കളിലും മധ്യവയസ്‌ക്കരിലും ഇടുപ്പുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിവരുന്നതായി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഹിപ് ആര്‍ത്രൈറ്റിസ്, അവസ്‌കുലാര്‍ നെക്രോസിസ് എന്നിവയുടെ കേസുകളില്‍ വലിയ രീതിയില്‍ വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 40 ശതമാനം വരെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡല്‍ഹി ഓര്‍ത്തോപീഡിയാക് അസോസിയേഷനും ഇന്ത്യന്‍ ആര്‍ത്രോപ്ലാസ്റ്റി അസോസിയോഷനും ചേര്‍ന്ന് നടത്തിയ കോണ്‍ഫ്രന്‍സിലാണ് വിദഗ്ധര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഇടുപ്പ് സന്ധിയിലേക്ക് രക്തയോട്ടം തടസപ്പെടുന്ന അവസ്ഥയാണ് അവസ്‌കുലാര്‍ നെക്രോസിസ്. മുന്‍പ് വയോധികരിലും അപകടങ്ങളില്‍ പരുക്കേറ്റവരിലുമാണ് അവസ്‌കുലാര്‍ നെക്രോസിസ് […]
നിലവിലെ വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി
കരം അടയ്ക്കുന്ന ഭൂമി എങ്ങനെ ഉമീദ് പോർട്ടലിൽ ചേർക്കാൻ സാധിക്കുമെന്നും തർക്കത്തിൽ ഉള്ള ഭൂമി ഉമീദ് പോർട്ടലിൽ ചേർക്കാൻ കഴിയില്ലെന്നും മുനമ്പം സമരസമതി. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കാണും. സഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടു വിഷയം ഓർമിപ്പിച്ചിട്ടുണ്ട്. 10 മിനിറ്റ് പ്രശ്നപരിഹാരം എന്നത് താൻ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി അവരോട് പറഞ്ഞത്. സമരം ഇപ്പോഴില്ല, അതിന് മുൻപ് വിഷയങ്ങൾ പരിഹരിക്കുമെന്ന് കരുതുന്നുവെന്നും നേതാക്കൾ പറഞ്ഞു.
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം […]
ഗുരുവായൂരിൽ നടത്തിയത് വിഐപി ദർശനമെന്ന ആരോപണം തെറ്റെന്നു മുഖ്യമന്ത്രി
മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | മേയ് 25, തിങ്കള്‍
പെട്രോളിന് ഇന്ന് 2.61 രൂപയും, ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാലു തവണയായി എട്ടു രൂപയാണ് കൂട്ടിയത്. ഘട്ടംഘട്ടമായി എട്ടു രൂപ കൂടി വര്‍ധിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്. രണ്ടു മതവിഭാഗങ്ങളെ ശത്രുക്കളാക്കാനാണു പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പ് മുനമ്പത്തെ വഖഫ് ഭൂമി വഖഫ് ബോര്‍ഡിനെക്കൊണ്ടു ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല. സംഘപരിവാറിനേപോലെ സിപിഎമ്മും വര്‍ഗീയ വിഭജനത്തിലൂടെ […]
പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു
മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. റാങ്ക് ലിസ്റ്റുകൾ നവംബര്‍ 30വരെയാണ് നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.
