Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുസിസി, രാജ്യത്തെ ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങളെയോ ആചാരങ്ങളെയോ ബാധിക്കില്ലെന്ന് അമിത് ഷാ

ഗോത്രവർഗക്കാരുടെ തനിമയും സംസ്കാരവും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങളെയോ ആചാരങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുസിസി നടപ്പിലാക്കുന്നതിലൂടെ തങ്ങളുടെ പരമ്പരാഗത അവകാശങ്ങൾ നഷ്ടപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിലും ഗൂഢാലോചനകളിലും വീഴരുതെന്നും, ഭരണഘടനയുടെ 21-ാം അനുച്ഛേദം ഗോത്രവർഗക്കാർക്ക് നൽകുന്ന പ്രത്യേക സംരക്ഷണവും അവകാശങ്ങളും എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി ഗോപാലകൃഷ്ണൻ

മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിലെത്തിയപ്പോൾ പ്രവർത്തകർ കോൺഗ്രസ് കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ആചാരലംഘനമെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഹർജി നൽകും. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സതീശനും അനുയായികളും ക്ഷേത്രദർശനം നടത്തിയത് നിയമം ലംഘിച്ചുള്ള വിഐപി ദർശനത്തിലാണെന്നും, തൃപ്രയാർ ക്ഷേത്രത്തിലെ മുഖ്യമന്ത്രിയുടെ ദർശനത്തിലും ആചാരം ലംഘിച്ചുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചൂരൽമലയിൽ മുപ്പതോളം കുടുംബങ്ങളെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പരാതി

വയനാട് ചൂരൽ മലയിൽ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങളെ സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പരാതി.  പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കടുത്ത ആശങ്കയിലാണ് ദുരന്തബാധിത കുടുംബങ്ങൾ. പുതിയ സർക്കാർ അർഹരായ കുടുംബങ്ങളെ എല്ലാം ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയിൽ ഇല്ലാത്തത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഭിജിത്ത് ദീപ്കെയുടെ വീടിന് മഹാരാഷ്ട്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തി

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ ചത്രപതി സാമ്ഭാജി നഗറിലെ വീടിന് മഹാരാഷ്ട്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തി. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിസിപി പങ്കജ് അതുൽക്കർ പറഞ്ഞു. അതിനിടെ രാഷ്ട്രീയത്തിലേക്ക് ഇല്ല, സ്വതന്ത്ര യുവജനപ്രസ്ഥാനം രൂപീകരിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത്ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും  ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ യോഗം ചേർന്നു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു. വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പണമിടപാടിലെ പ്രതിസന്ധി മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായം ഉറപ്പാക്കി. സാങ്കേതിക തടസങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 25, തിങ്കള്‍

മന്ത്രിമാര്‍ അറിയാതെ ഉന്നതതല നിയമനങ്ങള്‍ നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ തത്കാലം പ്രതികരിക്കുന്നില്ലെന്നു മന്ത്രിമാര്‍. വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനം ആഭ്യന്തര കാര്യമാണെന്നും പ്രതികരണത്തിനില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിസഭാ യോഗത്തിനു ശേഷമേ പ്രതികരിക്കാനാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. ഇതേസമയം പോലീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അംഗീകരിച്ച സ്ഥലംമാറ്റത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരുത്തലുകള്‍ വരുത്തി. അസ്വാരസ്യങ്ങള്‍ക്കിടയില്‍ ഇന്നു മന്ത്രിസഭാ യോഗം. ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ 27 നും 28 നും അവധി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് സതീശൻ സ്വന്തം ജനതക്ക് നൽകിയ വാക്ക്. മോഹൻലാലും ശ്രീകുമാരൻ തമ്പിയും സലീം കുമാറും അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പറവൂരിന് വാക്ക് നൽകിയത്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  ‎മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അ‌ടക്കം വിമർശനമുയർന്നിരുന്നു. ‎ ‎വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമന വിഷയത്തിൽ പ്രതികരണത്തിനില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അതൊക്കെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാബിനറ്റിന് ശേഷമേ പ്രതികരിക്കാൻ പറ്റൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ശുചിത്വം ഇല്ലതായാൽ ഒരു രോഗത്തിന് ചികിത്സിക്കാൻ വരുന്നവർക്ക് പല രോഗങ്ങളുമായി പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി 29-ാം വാർഷിക സമ്മേളനം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട രക്ത ബാഗുകൾ ഉത്പാദിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ടെറുമോ പെൻപോളിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ കഴിയുവിധം മാനേജ്മെന്റ് ട്രേഡ് യൂണിയൻ […]