annamalai 2

അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട്‌ ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ . പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി വിട്ട കെ അണ്ണാമലൈ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. ദില്ലിയിലെ അനുനയശ്രമങ്ങൾക്ക് പിടികൊടുക്കാതെയാണ് പഴയ ഐപിഎസ് സിംഗം തനിവഴി തെരഞ്ഞെടുത്തത്. ദേശീയ പാർട്ടികൾക്ക് തമിഴ്നാടിൻ്റെ ഭാഷ മനസ്സിലായിരുന്നില്ലെന്ന് രാജിക്കത്തിൽ വിമർശിച്ച അണ്ണാമലൈ ഒന്നര വർഷമായി ബിജെപി നേതൃത്വവുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നും സ്ഥിരീകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *