ധവളപത്രം പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ആരോപണവുമായി ഡോ. തോമസ് ഐസക്. എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് രേഖകൾ വിശകലനം ചെയ്തതെന്നും ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സീക്രട്ട് സെഷനിലെ രേഖ അത്രയും പൊതു ഇടത്തിലെത്തിച്ചു. വിഡി സതീശൻ ഈ സാഹചര്യം വിശദീകരിക്കണമെന്നും ധനകാര്യ വിഭാഗത്തിലെ സീക്രട്ട് സെക്ഷനിലെ രേഖകൾ പുറത്ത് പോയതിൽ സ്പീക്കറുടെ തീരുമാനം കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധവളപത്രം പുറത്തിറക്കിയതിൽ ഗുരുതര ആരോപണവുമായി ഡോ. തോമസ് ഐസക്
