Posted inബിസിനസ്സ്

വന്‍തോതില്‍ പണം പിന്‍വലിച്ച് പ്രവാസി ഇന്ത്യക്കാര്‍

പശ്ചിമേഷ്യയിലെ ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍, പ്രവാസി ഇന്ത്യക്കാര്‍ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 16,600 കോടിയിലധികം രൂപ) അറ്റ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി അവസാന വാരം 167.58 ബില്യണ്‍ ഡോളറായിരുന്ന ആകെ പ്രവാസി നിക്ഷേപം മാര്‍ച്ച് അവസാനത്തോടെ 165.65 ബില്യണ്‍ ഡോളറായി ചുരുങ്ങി. 2024-25ല്‍ 16.16 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി നിക്ഷേപ വരവ്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14.41 ബില്യണ്‍ […]

Posted inടെക്നോളജി

ഗൂഗിളിനോട് മത്സരിക്കാന്‍ സ്‌പോട്ടിഫൈയും ആമസോണും

ഗൂഗിളിന്റെ എ.ഐ ടൂളായ നോട്ട്ബുക്ക്എല്‍എമ്മിനോട് മത്സരിക്കാന്‍ സ്‌പോട്ടിഫൈയും ആമസോണും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വികസിപ്പിക്കുന്നു. ഡോക്യുമെന്റുകളും ലേഖനങ്ങളും അടിസ്ഥാനമാക്കി പോഡ്കാസ്റ്റ് രൂപത്തിലുള്ള സംഗ്രഹങ്ങളും ഓഡിയോ ചര്‍ച്ചകളും തയ്യാറാക്കാന്‍ സഹായിക്കുന്നതാണ് ഈ പുതിയ എ.ഐ ഫീച്ചറുകള്‍. ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ വച്ച് രണ്ട് എ.ഐ ഹോസ്റ്റുകള്‍ തമ്മില്‍ സംസാരിക്കുന്ന പോഡ്കാസ്റ്റ് ഉണ്ടാക്കാന്‍ നോട്ട്ബുക്ക്എല്‍എമ്മിന് കഴിയും. കൃത്രിമ ശബ്ദങ്ങള്‍ ഉപയോഗിച്ച് എഴുതപ്പെട്ട ഉള്ളടക്കങ്ങളെ ഓഡിയോ ചര്‍ച്ചകളാക്കി മാറ്റാന്‍ കഴിയുന്ന എ.ഐ ഫീച്ചറുകള്‍ സ്‌പോട്ടിഫൈ ഇപ്പോള്‍ പരീക്ഷിച്ച് വരികയാണ്. അതേസമയം […]

Posted inവിനോദം

‘മോളിവുഡ് ടൈംസി’ന്റെ ടീസര്‍ എത്തി

നസ്ലിന്‍ നായകനായെത്തുന്ന ‘മോളിവുഡ് ടൈംസി’ന്റെ ടീസര്‍ എത്തി. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. നസ്ലിന് ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ സംവിധായകന്‍ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരകാരനായി നസ്ലിന്‍ എത്തുന്ന മോളിവുഡ് ടൈംസ് എന്ന […]

Posted inവിനോദം

അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ട്രെയിലര്‍

കോപ്പ്-നോയര്‍ കെന്നഡിക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബോബി ഡിയോള്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ബന്ദര്‍’. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് മുന്‍പ് അഭിനയിച്ച ബോളിവുഡ് ചിത്രം. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സെന്‍സിറ്റീവ് വിഷയം കൈകാര്യം […]

Posted inഓട്ടോമോട്ടീവ്

ഒന്നാം നമ്പര്‍ ഹാച്ച്ബാക്കായ വാഗണ്‍ആറിനും വിലകൂട്ടി

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ജൂണ്‍ മുതല്‍ കമ്പനി 30,000 രൂപ വരെ വില വര്‍ദ്ധിപ്പിക്കും. മോഡലും വകഭേദവും അനുസരിച്ച് വില വര്‍ദ്ധനവ് വ്യത്യാസപ്പെടും. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പണപ്പെരുപ്പത്തില്‍ നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദവുമാണ് ഇതിന് പിന്നിലെ കാരണമെന്ന് മാരുതി പറയുന്നു. ഇതിനര്‍ത്ഥം കമ്പനിയുടെ ഒന്നാം നമ്പര്‍ ഹാച്ച്ബാക്കായ വാഗണ്‍ആറും കൂടുതല്‍ വിലയേറിയതായിത്തീരും എന്നാണ്. മാരുതിയുടെ പോര്‍ട്ട്ഫോളിയോയില്‍ അതത് സെഗ്മെന്റുകളില്‍ ഒന്നാം സ്ഥാനത്തുള്ള നിരവധി മോഡലുകള്‍ ഉള്‍പ്പെടുന്നു. വാഗണ്‍ആര്‍ ഹാച്ച്ബാക്ക് ഉള്‍പ്പെടെ […]

Posted inപുസ്തകങ്ങൾ

മരങ്കിയും കൂട്ടുകാരും

ഭാവനാത്മകമായ കഥാലോകത്തില്‍ കുട്ടികള്‍ക്ക് രസിക്കാന്‍ പാകത്തിലെഴുതിയ ഈ കഥകളില്‍ ഒരമ്മമനസ്സ് പകരുന്ന മാധുര്യമുണ്ട്. ലാളിത്യമുണ്ട്. അരുവിയൊഴുകുന്നതുപോലുള്ള സ്വച്ഛതയുണ്ട്. മരങ്കി കാണുന്ന സ്വപ്നത്തില്‍ ഭാവികാലത്തിന്റെ പാരിസ്ഥിതിക ബോധമുണ്ട്. മനുഷ്യര്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ മുഖം ശംഭുവിന്റെ ഭ്രമണപഥത്തിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ അത് വര്‍ത്തമാനകാലത്തോട് കലഹിക്കുന്നുണ്ട്. നാല് കഥകള്‍ നാല് തലങ്ങളെ അനുഭവപ്പെടുത്തുന്നു. ‘മരങ്കിയും കൂട്ടുകാരും’. ഉമാദേവി പി ടി. ഗ്രീന്‍ ബുക്‌സ്. വില 85 രൂപ.  

Posted inആരോഗ്യം

വയറ് വീര്‍ക്കുന്നത് തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം

ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീര്‍ത്ത് വരുന്നത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ദഹന പ്രശ്‌നമാണ്. ചിലര്‍ക്ക് വയറ് വേദനയും അനുഭവപ്പെടാറുണ്ട്. വയറ് വീര്‍ക്കുന്നത് തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം. നാരങ്ങ വെള്ളത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിര്‍ജ്ജലീകരണം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വയറ് വീര്‍ക്കുന്നത് തടയാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നു. ചെറുചൂട് വെള്ളത്തില്‍ തേനും കറവപ്പട്ടയും ചേര്‍ത്ത് കുടിക്കുന്നത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. ‎ ‎സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ. സർജറിക്ക് ആവശ്യമായ ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു. ‎ ‎അട്ടപ്പാടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ

മുഖ്യമന്ത്രി വി ഡി സതീശനും മറ്റു മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്‌. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ് എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല, രമേശ്‌ ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ലെന്നും ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അട്ടപ്പാടി മധു കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടുകൊണ്ട് ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് വിധി പറഞ്ഞു. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. 2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർ‌ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.