Untitled design 20250112 193040 0000 2

 

 

 

സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പല ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

 

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6 ശനി) അവധി പ്രഖ്യാപിച്ചു. ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അതാത് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കനത്തമഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ജില്ലാ കലക്ടർ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടു.

 

വയനാട്ടിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

 

കേരളാ വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്ജാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ 2025 ലെ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് അടിയന്തരമായി നടപ്പിലാക്കണമെന്നും ഷോൺ ജോർജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

കേരളത്തെ ​മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് കേരള പൊലീസും മറ്റ് വകുപ്പുകളും ചേ‍ർന്ന് ഏറ്റെടുത്തിട്ടുള്ളതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പുതിയതായി രൂപീകരിച്ച പൊലീസ് ടീം വളരെ ഊർജസ്വലമായ നിലയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

 

യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്താനുള്ള നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും ഇത് യൂത്ത് കോൺഗ്രസ് നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരായ പ്രതികളെയാണ് പിണറായിയുടെ വീടിന് മുന്നിലെത്തിച്ച് തെളിവെടുത്തത്.

 

കാലാച്ചി, സിൻ നോവൽ വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര. എത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും, അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാനാണ് കാലങ്ങളായുള്ള ശ്രമമെന്നും അവർ പറഞ്ഞു. ഇടതുപക്ഷത്തോടുള്ള തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ മീര, മാധ്യമങ്ങൾക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു.

 

 

ഇ ഡി റെയ്ഡിനെതിരായ സമരത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പിണറായിയുടെ വീട്ടിൽ ഒരു മോശം പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചു. അത് ഞങ്ങൾ നോക്കി നിൽക്കില്ലെന്നും അതിനർത്ഥം ആരുടെയെങ്കിലും ബിസിനസ് ഇടപാടിൽ ഞങ്ങൾക്ക് താൽപര്യമുണ്ടെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

 

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കെ സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നീ മൂന്ന് പദ്ധതികൾക്ക് ദേശീയ അംഗീകാരം. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഈ പദ്ധതികളെ രാജ്യത്തിന് മികച്ച മാതൃകകളായി തിരഞ്ഞെടുത്തു. സാങ്കേതിക മുന്നേറ്റം, ഡിജിറ്റൽ സാക്ഷരത, കാരുണ്യ പ്രവർത്തനം എന്നിവയാണ് ഈ പദ്ധതികളെ വേറിട്ടുനിർത്തുന്നത്.

 

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

 

മണ്ണാർക്കാട് തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്. പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ച ഡോർ അടർന്നു വീണ ബസ് കൊപ്പത്തു നിന്ന് പിടികൂടി. വാതിൽ അടർന്നു വീണ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു.

 

ധവളപത്രം പുറത്തിറക്കിയതിൽ ​ഗുരുതര ആരോപണവുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് രേഖകൾ വിശകലനം ചെയ്തതെന്നും ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

 

സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർദ്ദേശിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല നൽകിയിട്ടുള്ളത്.

 

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം പൂർത്തിയായി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി ചർച്ച ചെയ്ത യോഗം, നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി.

 

 

ബിജെപി വിട്ട് പുതിയ രാഷ്ട്രീയ മൂവ്മെൻ്റിന് രൂപം നൽകിയ കെ അണ്ണാമലൈയ്ക്ക് പിന്തുണയേറുന്നു. അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ എന്ന രാഷ്ട്രീയ മൂവ്മെൻ്റിൽ വളണ്ടിയറായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു.

 

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷാമിക രവി. ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രമാണ് എന്ന ഷാമിക രവിയുടെ പ്രതികരണം വലിയ രീതിയിൽ ചർച്ചയാവുകയാണ്.

 

ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈയുടെ രാജി, തമിഴ് ജനതയെ കബളിപ്പിക്കാനുള്ള ‘പ്ലാൻ ബി’ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ദ്രാവിഡ മണ്ണിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപിയും ആർഎസ്എസും പുതിയ മുഖംമൂടി അണിയുകയാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.

 

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ ചർച്ചകൾ ക്രിയാത്മകമാണെന്ന് വിദേശകാര്യമന്ത്രാലയം. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ വൈകാതെ ധാരണയുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി വലിയ പിളർപ്പിൽ കലാശിക്കുമോ എന്നതിൽ ആകാംക്ഷ. സാഹചര്യം മുതലെടുത്ത് എം പിമാരെ റാഞ്ചാനുള്ള നീക്കം ബി ജെ പി ശക്തമാക്കിയെന്നാണ് സൂചന.

 

ദില്ലിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി (സിജെപി) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്നും പൊലീസുകാർക്ക് പൂക്കൾ നൽകണമെന്നും ഗ്രൂപ്പുകളായി വരണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയാണ്.

 

ഇന്ത്യൻ മാധ്യമപ്രവർത്തകനോട് വംശീയത കലർന്ന പരാമർശവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ട്രംപിൻ്റെ പരാമർശം. നിങ്ങൾ ഇന്ത്യയിൽ നിന്നാണോയെന്ന് ചോദിച്ച ട്രംപ് ജർമ്മനിയിൽ നിന്നാണെന്നാണ് കരുതിയെന്നും പറഞ്ഞു.

 

 

ഭക്ഷണമോ ബോട്ടിലില്‍ നിറച്ച ഓക്‌സിജനോ ഇല്ലാതെ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയ ഷെര്‍പ്പ ഗൈഡിനെ ഒരാഴ്ചയ്ക്കുശേഷം ജീവനോടെ കണ്ടെത്തി. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിമാലയന്‍ ട്രാവേഴ്‌സ്’ കമ്പനിയില്‍ ഗൈഡായി ജോലി ചെയ്യുന്ന 52 കാരനായ ഹിലരി ദാവയാണ് അത്ഭുതകരമായി മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.

 

ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെടുമ്പോൾ സംഭവസ്ഥലത്ത് താനും ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആക്രണത്തിൽ തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തേക്ക് വരുമ്പോൾ തൻ്റെ മുഴുവൻ ചിന്തയും ഖമനെയിയുടെ അവസ്ഥയെക്കുറിച്ചായിരുന്നുവെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.

 

ഇറാന്‍ യുദ്ധത്തിനിടെ ഇസ്രായേല്‍ അസര്‍ബൈജാന്‍ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ രഹസ്യ സൈനിക താവളമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്‍ഡിലും പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിലും ഇസ്രായേലിന്റെ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അമേരിക്കന്‍ ചാനലായ സി എന്‍ എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *