5 8

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവരുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 19.72 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ജനപ്രിയ എംപിവിയുടെ പുതിയ അപ്‌ഡേറ്റില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചറുകള്‍, പുതുക്കിയ കാബിന്‍ തീം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട ഇലക്ട്രിക് വാഹനങ്ങളിലേക്ക് ക്രമേണ മാറുന്നതിനാല്‍ 2027 ഓടേ ഇന്നോവ ക്രിസ്റ്റ നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത് ടൊയോട്ടയുടെ പരീക്ഷിച്ച് വിജയിച്ച 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ്. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 15 കിലോമീറ്റര്‍ വരെ മൈലേജ് ടൊയോട്ട അവകാശപ്പെടുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *