”ദ എന്ന മുത്തച്ഛന്‍ ഫ്‌ളാറ്റില്‍ അദ്ദേഹത്തിന്റെ മുറിയില്‍ കട്ടിലില്‍ ചമ്രംപടിഞ്ഞ് കണ്ണുകള്‍ അടച്ച് ഇരിക്കെയാണ് കുട്ടികള്‍ ചെന്നത്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ശബ്ദമൊന്നും ഉണ്ടാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. എങ്കിലും അവര്‍ ചെന്നത് അദ്ദേഹം അറിഞ്ഞു, കണ്ണു തുറന്നു ചിരിച്ചു. അവരെ തന്റെ ഇരുവശവുമായി പിടിച്ചിരുത്തി ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു: നിങ്ങള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടോ?”. ജാനും ജിനും മുത്തച്ഛനും യാന്ത്രികലോകത്തിലെ വിചാരവികാരങ്ങളുമെല്ലാം അതീവഹൃദ്യമായി ബാലമനസ്സുകളെ അനുഭവിപ്പിക്കുന്ന കൊച്ചുനോവല്‍. ‘പുത്തന്‍ പുലരി’. സി രാധാകൃഷ്ണന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 105 രൂപ.
പുത്തന്‍ പുലരി
