അമേരിക്കന്‍ സര്‍വൈവല്‍ ചിത്രം ‘ഫാള്‍ 2: ഡെഡ്‌പോയിന്റി’ന്റെ ട്രെയിലര്‍ പുറത്ത്. പീറ്റര്‍, മൈക്കല്‍ സ്പിയറിങ് സഹോദരങ്ങള്‍ സംവിധാനം ചെയ്ത ഫാളിന്റെ തുടര്‍ച്ചയാണ് ചിത്രം. 2022ല്‍ അപ്രതീക്ഷിത ഹിറ്റായിരുന്ന ഫാളിന്റെ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ‘ഫാള്‍ 2’ എത്തുന്നത്. ‘ഫാളി’ല്‍ റേഡിയോ ടവറാണ് പ്രേക്ഷകര്‍ക്ക് ത്രില്ലറൊരുക്കുന്നതെങ്കില്‍ രണ്ടാം ഭാഗത്ത് ഏറ്റവും അപകടകരമായ ഹൈക്കിങ്ങിലേക്കാണ് സിനിമ എത്തിക്കുന്നത്. സഹോദരിയുടെ മരണത്തില്‍ വേദനിക്കുന്ന ജാക്‌സ് കൂട്ടുകാരിക്കൊപ്പം തായ്‌വാനിലെ 5000 അടി ഉയരത്തിലുള്ള മൗണ്ട് ക്വാന്‍ എന്ന ഹൈക്കിങ് ഇടത്തിലേക്കു പോകുന്നതും പിന്നീട് ഉണ്ടാകുന്ന ഉദ്വേഗജനകമായ നിമിഷങ്ങളിലേക്കുമാണ് സിനിമ കൊണ്ടുപോകുന്നത്. സ്‌കോട്ട് മാന്‍, ജോനാഥന്‍ ഫ്രാങ്ക് എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഹാരിയറ്റ് സ്ലേറ്റര്‍, അര്‍സെമ തോമസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.
‘ഫാള്‍ 2: ഡെഡ്പോയിന്റ്’ ട്രെയിലര്‍
