പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സത്യത്തില്‍ സംഭവിച്ചത്’ എന്ന ചിത്രത്തിലെ ഒഫിഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. കാവാലം നാരായണ പണിക്കര്‍ എഴുതിയ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ് സംഗീതം പകര്‍ന്ന് ശ്രേയ പ്രദീപ് ആലപിച്ച ‘പോയ കാല മധുരിമ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്മാന്‍, ജയകൃഷ്ണന്‍, വിജിലേഷ്, സിനോജ് വര്‍ഗീസ്, ശിവന്‍ സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാര്‍, ഭാസ്‌കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്‍, പാര്‍വതി രാജന്‍ ശങ്കരാടി, സുഷമ അജയന്‍, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
