കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സാന്‍ഡിസ്‌ക് പുതിയ ക്രിയേറ്റര്‍ സീരീസ് പുറത്തിറക്കി. കേരളത്തിലും ഈ പുതിയ സ്റ്റോറേജ് സൊല്യൂഷനുകള്‍ അവതരിപ്പിച്ചു. മൈക്രോ എസ്ഡി കാര്‍ഡ്, എസ്ഡി യുഎച്ച്എസ്-കക കാര്‍ഡ്, അതിവേഗ യുഎസ്ബി-സി ഫ്ലാഷ് ഡ്രൈവുകള്‍, ഐഫോണിന് അനുയോജ്യമായ മാഗ് സൈഫ് എസ്എസ്ഡി, കൂടാതെ വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫോണ്‍ ഡ്രൈവ് എന്നിവയാണ് പുതിയ ക്രിയേറ്റര്‍ സീരീസില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉയര്‍ന്ന റെസല്യൂഷനിലുള്ള വീഡിയോകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും, ജനറേറ്റീവ് എഐ പ്രോജക്റ്റുകള്‍ ചെയ്യുന്നവര്‍ക്കും, വേഗതയേറിയ ക്രിയേറ്റീവ് വര്‍ക്ക്ഫ്ലോകള്‍ ആവശ്യമുള്ളവര്‍ക്കും ഇവ തികച്ചും അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. കൂടാതെ 4കെ വീഡിയോകള്‍ റെക്കോഡ് ചെയ്യാനും വലിയ ഫയലുകള്‍ സുരക്ഷിതമായി ബാക്കപ്പ് ചെയ്യാനും ഈ ഉപകരണങ്ങള്‍ സഹായിക്കുന്നു. 20,000 രൂപ മുതലാണ് ഈ സീരീസിലെ ഉപകരണങ്ങളുടെ വില ആരംഭിക്കുന്നത്.
പുതിയ ക്രിയേറ്റര്‍ സീരീസ് പുറത്തിറക്കി സാന്‍ഡിസ്‌ക്
