Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരുക്കേറ്റു. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. നിലവിൽ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ടൗണിൽ നിന്ന് ചൂരൽമലയിലേക്കുള്ള എസ്റ്റേറ്റ് മേഖലയാണിത്. മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലിയും നൽകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കീവ് വിടാൻ വിദേശ പൗരൻമാർക്ക് റഷ്യയുടെ മുന്നറിയിപ്പ്

യുക്രൈൻ തലസ്ഥാനമായ കീവ് വിടാൻ വിദേശ പൗരൻമാർക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യൻ വിദേശകാര്യമന്ത്രാലയം, വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ് വിടണമെന്നും നിർദ്ദേശിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് യുക്രൈൻ തലസ്ഥാനത്ത് നടത്തിയതിന് ശേഷമാണ് റഷ്യയുടെ പ്രതികരണം. മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഓറെഷ്നിക് ഉപയോഗിച്ചായിരുന്നു ആക്രമണം. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കുംഎന്നാണ് വിവരം

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും, അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. അതോടൊപ്പം തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം വർദ്ധിപ്പിച്ചു. കൂടുതൽ പ്രദർശനങ്ങൾ നടത്തുന്നതിലൂടെ സിനിമാ മേഖലയിലെ പ്രതിസന്ധി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സി ജെ പിയുടെ എക്സ് ഹാൻഡിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു

കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എക്‌സ് അക്കൗണ്ടിന് പുറമെ തങ്ങളുടെ വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം പേജും തടഞ്ഞതായും ഹാക്കർമാരുടെ ആക്രമണം നേരിട്ടതായും ബോസ്റ്റണിൽ താമസിക്കുന്ന അഭിജീത് ദിപ്‌കെ ഹർജിയിൽ ആരോപിക്കുന്നു. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെതുടർന്നാണ് ഐടി ആക്ട് സെക്ഷൻ 69(A) പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവിട്ടത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ

നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ്  രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് വരികയും വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഇസ്സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും ആദ്യ അന്വേഷണ റിപ്പോർട്ടിലും തങ്ങൾ ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ വ്യക്തി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്എഫ്ഐ കെഎസ്‌യു സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന എസ്എഫ്ഐ കെഎസ്‌യു സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും,  30000 രൂപ വില വരുന്ന പൊതുമുതൽ നശിപ്പിച്ചുവെന്നുമാണ് എഫ്‌ഐആർ. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ എന്നിവർ അടക്കം കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 26, ചൊവ്വ

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നത് സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും നികുതി കുറയ്ക്കുന്നതു പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 11 ദിവസത്തിനിടെ നാലു തവണയായി എട്ടു രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ നികുതിയനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 1,100 കോടി രൂപ അധികമായി ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്. അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി മറ്റു 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവുശിക്ഷയാക്കി വര്‍ധിപ്പിച്ചു. മണ്ണാര്‍ക്കാട് വിചാരണ കോടതി പ്രതികള്‍ക്ക് ഏഴ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      സിബിഎസ്ഇ പ്ലസ് ടു 2025–26 പരീക്ഷാഫലത്തിലും പുനർമൂല്യനിർണയ നടപടികളിലും വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കുറഞ്ഞ മാർക്ക്, പുനർമൂല്യനിർണയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ, OSM സംവിധാനത്തിലെ ആശങ്കകൾ എന്നിവ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.   മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളം പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമായിരിക്കെ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ പാമ്പുകടിയേറ്റ് മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനായുള്ള ശാസ്ത്രീയവും നയപരവുമായ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേക്ക് ബൈറ്റ് എൻവെനമിംഗ് മാനേജ്മെന്‍റ് എന്ന വിഷയത്തിലുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു […]