ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഫോബ്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ജാപ്പനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസായോഷി സണ്‍ എന്നിവരെ പിന്നിലാക്കിയാണ് അദാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ആസ്തി 89.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പട്ടികയില്‍ മുകേഷ് അംബാനി (88 ബില്യണ്‍ ഡോളര്‍) രണ്ടാമതും സോഫ്റ്റ്ബാങ്കിന്റെ മസായോഷി സണ്‍ (87ബില്യണ്‍ ഡോളര്‍) മൂന്നാമതുമാണ്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി എലോണ്‍ മസ്‌ക് പട്ടികയില്‍ ഒന്നാംസ്ഥാനത്തുണ്ട്. 800 ബില്യണ്‍ ഡോളറിലധികം ആസ്തിയോടെയാണ് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിളിന്റെ സഹസ്ഥാപകന്‍ ലാറി പേജ്. ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ മൂന്നാംസ്ഥാനത്താണ്.
