മണ്‍സൂണ്‍ ഓഫറുകളുമായി മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്സ് കമ്പനികള്‍. ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുമായി മാരുതിയാണ് മുന്നില്‍. മൊത്തം 2.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇന്‍വിക്റ്റോയ്ക്ക് നല്‍കുന്നത്. ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍ വേരിയന്റുകള്‍ക്ക് 85,000 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെയും ഇഗ്നിസ്, ജിംനി എന്നിവയ്ക്ക് 45,000 രൂപ വരെയും, ബലേനോയ്ക്ക് 40,000 രൂപ വരെയും, ഫ്രോങ്ക്‌സിന് വേരിയന്റ് അനുസരിച്ച് 25,000 രൂപ വരെയും ഡിസ്‌കൗണ്ട് ലഭ്യമാണ്. ഹ്യുണ്ടായി ക്രെറ്റയുടെ ചില പെട്രോള്‍ വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും ക്രെറ്റ ഇലക്ട്രിക്കിന് 85,000 രൂപ വരെയും ഗ്രാന്‍ഡ് ഐ10 നിയോസ് 78,000 രൂപ, അല്‍കാസര്‍ 75,000 രൂപ, ഐ20, ഐ20 എന്‍ ലൈന്‍ 63,000 രൂപ വരെയും ഓഫറുകളുണ്ട്. ടാറ്റ മോട്ടോഴ്‌സ് നെക്സോണ്‍, കര്‍വ് എന്നീ മോഡലുകള്‍ക്ക് 55,000 രൂപ വരെയും ഹാരിയര്‍, സഫാരി എസ്യുവികളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 45,000 രൂപ വരെയും ലാഭിക്കാം.
മണ്‍സൂണ്‍ ഓഫറുകളുമായി കാര്‍ കമ്പനികള്‍
