മാര്‍ക്സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം. ‘കാള്‍ മാര്‍ക്സിന്റെ അവസാനവര്‍ഷങ്ങള്‍’. മാഴ്‌സലോ മുസ്‌തോ. പരിഭാഷ – ടി.നാരായണന്‍ വട്ടോളി. മാതൃഭൂമി. വില 306 രൂപ.
