Untitled 1 1

പ്രമേഹ രോഗികള്‍ അവരുടെ ദൈംദിന ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. ചീര, മുരിങ്ങയില എന്നിവയില്‍ ധാരാളം ഭക്ഷ്യനാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പോഷകമൂല്യം കുറഞ്ഞ വെള്ള അരി, മൈദ എന്നിവയ്ക്ക് പകരം ബ്രൗണ്‍ റൈസ്, ഓട്‌സ്, റാഗി, ചോളം എന്നിവ പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, ഉഴുന്ന് പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായും വേണം. ബദാം, വാല്‍നട്ട്, പിസ്ത, ചിയ വിത്ത്, ഫ്‌ലാക്‌സ് വിത്തുകള്‍ എന്നിവ പ്രമേഹരോഗികള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. നാടന്‍ മത്തി പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നു. തൈര് പ്രമേഹരോഗികള്‍ക്ക് ഒരു സൂപ്പര്‍ഫുഡ് ആണ്. പാവക്കയില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് പ്രധാനമാണ്. ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കണം. കൃത്യമായ വ്യായാമവും പിന്തുടരണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *