മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി രാഹുൽ ഗാന്ധി തറക്കല്ലിട്ട കോൺഗ്രസിൻ്റെ ഭവന പദ്ധതി നൂറു ദിവസം പിന്നിട്ടിട്ടും തുടങ്ങിയില്ലെന്ന് സിപിഎം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് നാടകം മാത്രമായിരുന്നെന്നും കോടികൾ പിരിച്ച് ദുരുപയോഗം ചെയ്തെന്നും സിപിഎം വിമർശിക്കുന്നു.
കാസർകോട് ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്.
വന്യജീവി ആക്രമണങ്ങൾ പരിഹരിക്കാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിരുത്തരവാദപരമെന്ന് വിശേഷിപ്പിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം, കേന്ദ്ര നിയമങ്ങളുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ ഇപ്പോഴത്തെ സർക്കാർ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതി, ബന്ധു നിയമനം എന്നീ വിഷയങ്ങളിൽ യുഡിഎഫിന്റെ നിലപാട് ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബന്ധു കഴിവുള്ള ആളാണെന്ന സണ്ണി ജോസഫിന്റെ ന്യായീകരണത്തെ രൂക്ഷിമായി വിമർശിച്ചു. പിഎം ശ്രീയിലെ നിലപാട് എന്തെന്നും അദ്ദേഹം ചോദിച്ചു
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എംവി ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില ഗണ്യമായി കുറച്ചു, ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. അതോടൊപ്പം, പൊതുവിപണിയെ അപേക്ഷിച്ച് അരി, പയറുവർഗ്ഗങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് സപ്ലൈകോയിലും വലിയ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എൻ പ്രശാന്തിനെയും തിരിച്ചെടുത്ത് വിഡി സതീശൻ. ഇടത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുമുമ്പ് അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ടുവർഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് ഒൻപത് സസ്പെൻഷൻ ആണ്.
കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പുതിയ വഴിത്തിരിവ്. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. റിബേഷ് രാമകൃഷ്ണന് സ്ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്ന് ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തു.
കരുവന്നൂർ ഇഡി കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിന് പിന്നാലെ പ്രതികരണവുമായി എംഎൽഎ എ.സി. മൊയ്തീൻ. നിയമപരമായി മുന്നോട്ടുപോകുമെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും രാഷ്ട്രീയമായി ബിജെപിയും പ്രതിപക്ഷവും ഇത് ഉപയോഗിക്കുന്നുവെന്നും മൊയ്തീൻ പറഞ്ഞു.
പാലക്കാട് ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. ലോട്ടറി വില്പനക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലാണ് പ്രതി പിടിയിലായത്. മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം
ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനം ബന്ധു എന്ന നിലയിലല്ല, മറിച്ച് രാഷ്ട്രീയ പരിചയസമ്പത്തും വിശ്വാസ്യതയും മാനദണ്ഡമാക്കിയാണെന്നും, പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് പ്രത്യേക യോഗ്യത മാനദണ്ഡങ്ങൾ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. മുൻപ് റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് ആയങ്കി ഭീഷണി മുഴക്കിയത്
വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിൽ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. 150 ഓളം കുട്ടികൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിഎംഒ അറിയിച്ചു. വെള്ളം വഴിയുള്ള ബാക്ടീരിയൽ ഇൻഫെക്ഷൻ ആണെന്നാണ് സംശയം.
കെപിസിസി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സണ്ണി ജോസഫ്. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. സ്ഥാനമൊഴിയാമെന്ന് എംഎൽഎമാരായ ഡിസിസി പ്രസിഡന്റുമാരും അറിയിച്ചു. എഐസിസി രീതിക്കനുസരിച്ച് പുനസംഘടനയെന്ന് കെസി വേണുഗോപാൽ.
മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയ കേസിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിലെ നടപടിക്രമങ്ങളെയാണ് കോടതി ചോദ്യം ചെയ്തത്. കേസിൽ വിശദമായ വാദം കേട്ട കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് ഗോവയിൽ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി. മാപുസ സ്വദേശിയായ 23-കാരൻ സാമുവൽ ഡി ബ്രാഗൻസയാണ് മരിച്ചത്. പോലീസ് കേസെടുത്തതിലും സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തിലും യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു
മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം ആർ അജയനാണ് തടസ്സ ഹർജി സമർപ്പിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണന ആയതിനാൽ തന്റെ വാദവും കേൾക്കണം എന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ. സർക്കാരിനെ ഭയന്ന് എത്രകാലം ജീവിക്കും? തന്നെ ജയിലിടക്കുമെന്ന് ഭയന്നാണ് അമ്മ കഴിയുന്നത്. അങ്ങനെ രാജ്യത്ത് എത്ര അമ്മമാർ ഭയചകിതരായി ജീവിക്കുന്നുവെന്നും ദീപ്കേ പറഞ്ഞു
കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.
സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വൻ പരാജയമാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ സൃഷ്ടിച്ച ‘പാറ്റ പാർട്ടി’യുടെ മഹാപ്രക്ഷോഭത്തിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജന്തർമന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ച ചിലർ പിടിച്ചു തള്ളുകയായിരുന്നു. തുടർന്ന് ആനി രാജ നിലത്ത് വീണു. ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാൻ വന്നതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ നടത്തിയ പുതിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. സുരക്ഷ എന്നത് മിസൈലുകൾ കൊണ്ടോ ഡ്രോണുകൾ കൊണ്ടോ നിർമ്മിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല എന്ന് ബഹ്‌റൈൻ ഓർമ്മിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് മുഖ്യതടസ്സം യുഎസ് മരവിപ്പിച്ച ഇറാന്റെ 24 ബില്യന്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുനല്‍കാത്തത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനെയിയുടെ സൈനിക ഉപദേശകന്‍ മൊഹ്സെന്‍ റിസായി ടെഹ്റാനില്‍ സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
