വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ എം ഷാജി. യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ. ഈ മാസം 27 നാണ് മന്ത്രി കെ എം ഷാജി തിരിച്ചെത്തുക. കെഎംസിസി നേതാവ് യാക്കൂബാണ് കാറിൻ്റെ ഉടമ. ഇയാളുടെ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കാർ എത്തിച്ചത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിക്കുന്നതിൽ ആരോപണങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര കാർ ഉപയോഗിക്കുന്നതെന്നായിരുന്നു പ്രചാരണം. എന്നാൽ, സുഹൃത്തിൻ്റെ വാഹനം ഉപയോഗിക്കുന്നതിന്റെ പേരിൽ സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ എം ഷാജി
