‘സ്‌പോയിലര്‍ മെസ്സേജ്’ എന്ന പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സ്ആപ്പ്. ഈ ഫീച്ചര്‍ വഴി സന്ദേശങ്ങള്‍ മങ്ങിയ രീതിയില്‍ അയക്കാം. രഹസ്യസ്വഭാവമുള്ളതോ പെട്ടെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതോ ആയ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇത് സഹായകമാകും. അയക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയില്‍ നേരിട്ട് കാണുന്നതിന് പകരം, സ്വീകര്‍ത്താവ് അതില്‍ ടാപ്പ് ചെയ്യുന്നത് വരെ അത് മങ്ങിയിരിക്കും. ഒ.ടി.പികള്‍, ഫോണ്‍ നമ്പറുകള്‍, സര്‍പ്രൈസ് വിവരങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുമ്പോള്‍ ഈ സംവിധാനം ഗുണകരമാകും. മെസ്സേജ് കമ്പോസറില്‍ സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് സെലക്ട് […]
‘കാട്ടാളന്‍’ സിനിമയിലെ ‘ബ്ലഡ് ഓണ്‍ ടസ്‌ക്’ ഗാനം പുറത്ത്
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ‘ബ്ലഡ് ഓണ്‍ ടസ്‌ക്’ എന്ന ഗാനം പുറത്ത്. രവി ബസ്രൂറിന്റെ സംഗീതത്തില്‍ എത്തിയിരിക്കുന്ന ഈ ഗാനം ആവേശം വാനോളമുയര്‍ത്തുന്ന ദൃശ്യങ്ങളും രവി ബസ്രൂറിന്റെ ഇലക്ട്രിഫൈയിംഗ് സംഗീതവുമായി ഏവരേയും ത്രസിപ്പിക്കുന്നതാണ്. സിനിമയിലെ വന്യമായ പോരാട്ടവീര്യവും വൈകാരിക തീക്ഷ്ണതയും ഒപ്പിയെടുക്കുന്നുണ്ട് ഗാനം. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവര്‍ അണിനിരക്കുന്ന ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ ആക്ഷന്‍ പാക്ക്ഡ് […]
മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രം ‘കറക്കം’ ട്രെയിലര്‍
മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമായ ‘കറക്കം’ ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി കമ്പനി. ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടര്‍ന്നുണ്ടാകുന്ന വിചിത്രവും രസകരവുമായ സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം. ധനുഷ് വര്‍ഗീസിന്റെ കഥയെ ആസ്പദമാക്കി നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്മണ്യന്‍, അര്‍ജുന്‍ നാരായണന്‍ […]
എംജി മജസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു
പുതിയ എസ്യുവിയായ എംജി മജസ്റ്ററിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. ഓഫ്-റോഡിംഗിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് എംജി മജസ്റ്റര്‍. ട്രിപ്പിള്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ക്രാള്‍ കണ്‍ട്രോള്‍, 810 എംഎം വരെ വെള്ളം കടത്തിവിടാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ എസ്യുവിയുടെ കരുത്ത്. ഇത് 215.5 എച്പി പവറും 478.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവും […]
ചന്ദനപ്പാവ
‘വാതില്‍ തുറക്കൂ മാലാഖേ വെളുത്തു മിന്നും മാലാഖേ പാലടയേക്കാം പാലു തരാം വാതില്‍ തുറക്കൂ മാലാഖേ…” ഇതു കേട്ട് കൊച്ചുമാലാഖ സന്തോഷത്തോടെ വാതില്‍ തുറന്നു. ചന്ദനപ്പാവുണ്ണി കൊച്ചുമാലാഖയ്ക്ക് വയറുനിറയെ പാലും പാലടയും കൊടുത്തു. ചന്ദനപ്പാവുണ്ണി വരുന്നതും പാട്ടുപാടി കൊച്ചുമാലാഖയെ വിളിക്കുന്നതും പാലും പാലടയും കൊടുത്തു സന്തോഷിപ്പിക്കുന്നതും കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന തട്ടിപ്പുകാരന്‍ കുട്ടന്‍ കുറുനരി കാണുന്നുണ്ടായിരുന്നു. ചന്ദനപ്പാവുണ്ണി പോയപ്പോള്‍ തട്ടിപ്പുകാരന്‍ കുട്ടന്‍ കുറുനരി പമ്മിപ്പമ്മി കൊച്ചുമാലാഖയുടെ പൂങ്കുടിലിനടുത്തേക്കു യാത്രയായി. കുട്ടികളെ രസിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന കുട്ടി ക്കഥകളുടെ സമാഹാരം. […]
പടികയറുമ്പോള്‍ ശ്വാസംമുട്ടലുണ്ടോ?
പടികയറുമ്പോള്‍ നെഞ്ചില്‍ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോഗ്യത്തെ കുറിച്ച് ശരീരം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പടികള്‍ കയറുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. എന്നാല്‍ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്. ഹൃദയത്തിലേക്കുള്ള ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ അവ ചുരുങ്ങുകയും […]
പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ.
സായാഹ്ന വാര്‍ത്തകള്‍ മേയ് 26, ചൊവ്വ
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ മാസപ്പടി നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള അന്വേഷണം തുടരും. സിഎന്‍ജി വില കിലോഗ്രാമിനു രണ്ടു രൂപ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സിഎന്‍ജി വിലയില്‍ വരുത്തുന്ന നാലാമത്തെ […]
മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരായ അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. പൊലീസുകാര്‍ വിവിധ യൂണിറ്റുകളിലായതിനാൽ ഉത്തരവ് പൊലീസ് മേധാവി സസ്പെന്‍ഷന്‍ ഉത്തരവിറക്കി.
സജീവരാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെ കെ ശിവരാമന്‍
തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ 56 വര്‍ഷത്തെ സജീവരാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും തന്നെ നീക്കം ചെയ്തതായി ഇന്നലെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു എന്നാൽ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന ഒരു പാര്‍ട്ടി ഘടകത്തില്‍ പാര്‍ട്ടി മെമ്പറായി തുടരുക തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മുന്നണിക്ക് പ്രതിരോധമുണ്ടാക്കുന്ന ഒരു പ്രസ്താവനയും താൻ കൊടുക്കാറില്ല എന്നും കെ കെ ശിവരാമന്‍ പറഞ്ഞു.
