കര്‍ണാടകയില്‍ സിദ്ധരാമയ്യ രാജിവച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കും. സിദ്ധരാമയ്യ നാളെ രാജിവച്ചേക്കും. മുഖ്യമന്ത്രിപദം പങ്കിടാന്‍ മുന്‍ ധാരണയുണ്ടായിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവില്‍ രാജിക്കു വഴങ്ങിയ സിദ്ധരാമയ്യയെ രാജ്യസഭാംഗമാക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. രാജ്യസഭ സീറ്റുകളെക്കുറിച്ചാണു ചര്‍ച്ചയെന്നാണ് വേണുഗോപാല്‍ പറഞ്ഞിരുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്തുണ തേടി പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നു മുഖ്യന്ത്രി വിഡി സതീശന്‍. പിഎം ശ്രീ പദ്ധതിയിലെ […]
രാത്രി വാർത്തകൾ
പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിയമപ്രശ്നങ്ങള്‍ പരിശോധിക്കും. ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയിൽ ഇളവ് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട് സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ അഴിമതി നടക്കുന്ന […]
നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ എന്ന് ചോദിച്ച് എ എ റഹീം എംപി
നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ എന്ന് ചോദിച്ച് എ എ റഹീം എംപി. മുനമ്പം പോലൊരു വിഷയത്തിൽ സാമുദായികസ്പർദ്ധ വളർത്താനുള്ള ശ്രമമാണോ എന്നും അദ്ദേഹം ചോദിച്ചു. മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തത് 2019 മെയ് 25നാണ്. ആ വഖഫ് ബോർഡിൽ ഉണ്ടായിരുന്നവർ യുഡിഎഫിന് വേണ്ടപ്പെട്ടവർ ആയിരുന്നു. മുസ്ലീം ലീഗിന്‍റെ നേതാക്കളാണ് അന്ന് വഖഫ് ബോര്‍ഡിൽ ഉണ്ടായിരുന്നത്. റഷീദ് അലി തങ്ങൾ ആയിരുന്നു വഖഫ് ബോർഡിന്‍റെ അന്നത്തെ ചെയർമാൻ. സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ […]
മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് എംഎൽഎ രാജീവ് ചന്ദ്രശേഖർ
മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് എംഎൽഎ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, വിവാദ ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്, അവർക്ക് അത് ലഭ്യമാകുന്നത് വരെ സാധ്യമായ എല്ലാ നിയമ-ഭരണ തലങ്ങളിലൂടെയും ഞങ്ങൾ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല
അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട് സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിൻസ് ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്
ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ‘രാജ്യത്തിന്‍റെ കരുത്ത് വേരൂന്നിയിരിക്കുന്നത് ജ്ഞാനികളായ നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, മത്സരശേഷിയുള്ളതും അത്യാധുനികവുമായ സമ്പദ്‌വ്യവസ്ഥ, ഒപ്പം ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നിവയിലധിഷ്ഠിതമായ യഥാർത്ഥ മൂല്യങ്ങൾ എന്നിവയിലാണ്’- അദ്ദേഹം വ്യക്തമാക്കി.
കുറേ നാളുകളായി ചിലർ ബോധപൂർച്ചം കഥകൾ ചമച്ച് തന്നെ വേട്ടയാടുകയാണെന്ന് എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ
കുറേ നാളുകളായി ചിലർ ബോധപൂർച്ചം കഥകൾ ചമച്ച് തന്നെ വേട്ടയാടുകയാണെന്ന് എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ. മരിച്ചുകിടക്കുമ്പോൾ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാക പുതച്ചു കിടക്കണം എന്നാഗ്രഹിക്കുന്ന ഒരു കോൺഗ്രസുകാരനാണ് താൻ. എന്നെ അപമാനിച്ചും അപകീർത്തിപ്പെടുത്തിയും ഒളിയമ്പ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്നവർ അത് തുടരട്ടെ. എത്രയെത്ര വർഗ്ഗീയവാദികൾ വിചാരിച്ചാലും, അവരുടെ എത്രയെത്ര സിൽബന്ധികൾ ഗൂഡാലോചന നടത്തിയാലും, ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി നുണ പടച്ചാലും എന്റെ കോൺഗ്രസിനോടുള്ള കടപ്പാടിന്റെ, പ്രതിബദ്ധതയുടെ ഉറപ്പിനെ […]
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി മൊഴി മാറ്റിയത്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് […]
പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി എന്ന്മുഖ്യന്ത്രി വിഡി സതീശൻ
പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി എന്ന്മുഖ്യന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിയമപ്രശ്നങ്ങള്‍ പരിശോധിക്കും. ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയിൽ ഇളവ് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കിഫ്ബിയുടെ ബാധ്യതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. കിഫ്ബിയുടെ പൊസിഷൻ പരിശോധിച്ച ശേഷം കടമെടുപ്പിൻ്റെ കാര്യത്തിൽ തീരുമാനം.
ഓഹരി വിപണിയില്‍ ഇന്ത്യയെ പിന്തള്ളി തായ്വാന്റെ മുന്നേറ്റം
ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി തായ്വാന്റെ മുന്നേറ്റം. ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ കുഞ്ഞന്‍ ഏഷ്യന്‍ രാജ്യത്തിന്റെ ചരിത്രപരമായ കുതിപ്പ്. നിലവില്‍ തായ്വാന്റെ വിപണി മൂല്യം 4.95 ട്രില്യണ്‍ (4,95,000 കോടി) ഡോളറാണ്. ഇന്ത്യന്‍ വിപണിയുടെ നിലവിലെ മൂല്യം 4.92 ട്രില്യണ്‍ (4,92,000 കോടി) ഡോളറുമാകുന്നു. 77.96 ട്രില്യണ്‍ (77,96,000 കോടി) ഡോളര്‍ വിപണി മൂല്യമുള്ള യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. ചൈന (15.57 ട്രില്യണ്‍ ഡോളര്‍), ജപ്പാന്‍ (8.67 ട്രില്യണ്‍ ഡോളര്‍), ഹോങ്കോംഗ് […]
