ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വമ്പന്‍ എന്‍ട്രിയുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. ടൊയോട്ടയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് എസ്യുവി അര്‍ബന്‍ ക്രൂസര്‍ എബെല്ല പുറത്തിറക്കി. ഏറ്റവും ഉയര്‍ന്ന മോഡലായ ഇ3 വേരിയന്റിന്റെ വില 23.60 ലക്ഷം രൂപയാണ് ഈ ടോപ്പ് എന്‍ഡ് മോഡലിന്റെ എക്‌സ്-ഷോറൂം വില. കുറഞ്ഞ വിലയിലുള്ള ഇ1, ഇ2 വേരിയന്റുകളുടെ വിലവിവരങ്ങള്‍ ലഭ്യമല്ല. സുസുക്കിയുടെ ഇ വിറ്റാര പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എബെല്ലയുടെ ജനനമെങ്കിലും ലുക്കിലും പ്രീമിയം ഫീച്ചേഴ്‌സിലും ടൊയോട്ടയുടെ തനത് ഗാംഭീര്യം കാത്തുസൂക്ഷിക്കാന്‍ […]
കാറല്‍ മാര്‍ക്സിന്റെ താടി
ബാബയെത്തേടിയുള്ള യാത്ര, സ്വയംതേടലായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രവധം, ഒറ്റാന്തടിയായി നിന്നുപോയ രാഘവന്‍ മാഷിന്റെ ജീവിതം വരച്ചിടുന്ന രാഘവന്റെ ആടുകള്‍, യാഥാര്‍ത്ഥ്യവും കല്‍പ്പനയും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തിലൂടെ മുന്നേറുന്ന ഒമ്പതാംവളവ് രാജ്യം തുടങ്ങി നിര്‍മ്മലാനിലയം, സകലസ്നേഹത്തോടെയും ചെയ്യുന്ന പാപം, കാറല്‍ മാര്‍ക്സിന്റെ താടി, ഡൈല്യൂട്ടഡ് സീ, ലാ കാലേ, കിക്കിരിക എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്ന ഒമ്പതു കഥകള്‍. മലയാളകഥയില്‍ പുതിയൊരു വഴി വരച്ചിടുന്ന സമാഹാരം. ‘കാറല്‍ മാര്‍ക്സിന്റെ താടി’. ഹരികൃഷ്ണന്‍ തച്ചാടന്‍. മാതൃഭൂമി. വില […]
രാവിലെ മെഡിറ്റേഷന്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍
രാവിലെ ഉറക്കമുണര്‍ന്ന് ഒരു ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ച ശേഷം മെഡിറ്റേഷന്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാണ്. രാവിലെ മനസ്സ് ശൂന്യമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മെഡിറ്റേഷന്‍ ചെയ്യുന്നത് ചിന്തകളെ ക്രമപ്പെടുത്താനും ദിവസം മുഴുവന്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താനും സഹായിക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് കുറയുന്നു. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. രാവിലെ സ്ഥിരമായി മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ കാര്യങ്ങളില്‍ മികച്ച […]
ആലപ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി
ആലപ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. ഉടൻ അറസ്റ്റിലേക്ക് കടക്കാനാണു എസ് ഐ റ്റി സംഘത്തിന്റെ നീക്കം. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി.
സായാഹ്ന വാര്‍ത്തകള്‍ | മേയ് 30, ശനി
പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും അന്വേഷിച്ചു പുറത്തുകൊണ്ടു വരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തെ നിയമപരമായി നേരിടാതെ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതുകൊണ്ടു പ്രയോജനമില്ല. ഇഡി ഉദ്യോഗസ്ഥര്‍ വന്നതും പോയതും ആഭ്യന്തരവകുപ്പിനെ അറിയിക്കാതെയാണ്. പിന്നെയെങ്ങനെ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളില്‍ എന്‍ഐഎ പരിശോധന. തിരൂരങ്ങാടിയില്‍ ലോറി നിറയെ സ്ഫോടകവസ്തുക്കള്‍ എത്തിയ സംഭവത്തെത്തുടര്‍ന്നാണ് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഹോളോബ്രിക്സ് ഗോഡൌണിലും വണ്ടൂരിലുള്ള വീട്ടിലും പരിശോധന നടത്തിയത്. […]
കോംപ്റ്റ് കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം
ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. ടിസിഎസ്, കോംപ്റ്റ്, റാങ്ക്ഗുരു ടെക്നോളജി സൊല്യൂഷൻ എന്നീ സ്ഥാപനങ്ങളാണ് ടെൻഡർ നടപടികളിൽ അവസാന റൗണ്ടിൽ വരെ എത്തിയത്. എന്നാൽ കരാർ കോംപ്റ്റ്ന് നൽകാൻ കഴിയുന്ന വിധത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം.
മദ്ധ്യാഹ്‌ന വാർത്തകൾ
എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. തൃശൂർ അതിരപ്പിള്ളിയിൽ വൈശേരി സ്വദേശി മോഹനൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 2.45 ഓടെ കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. കാട്ടാന ആക്രമണത്തിൽ […]
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന നിലപാടിലാണ് ഭരണസമിതി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയം എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണെന്ന് അരവിന്ദ് കെജ്രിവാൾ
പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയം എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണെന്ന് അരവിന്ദ് കെജ്രിവാൾ. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1977 വാർഡുകളിൽ 958ലും വിജയിച്ചത് എഎപി ആണ്. 397 വാർഡുകളിൽ വിജയിച്ച കോൺഗ്രസ് രണ്ടാമതാണ്. ശിരോമണി അകാലിദൾ 192 വാർഡുകളിലും ബിജെപി 172 വാർഡുകളിലും വിജയിച്ചു. എട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നാലിലും എഎപി ആണ് വിജയിച്ചത്. ഒരിടത്ത് വലിയ കക്ഷിയാവുകയും ചെയ്തു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ആറ് പ്രതികൾ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോൾ വിവാദമായത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് അടിയന്തര റിപ്പോര്‍ട്ട് […]
