എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക.
തൃശൂർ അതിരപ്പിള്ളിയിൽ വൈശേരി സ്വദേശി മോഹനൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 2.45 ഓടെ കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന നിലപാടിലാണ് ഭരണസമിതി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഏത് അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സുതാര്യമായിരിക്കണമെന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഫണ്ട് വിവരം പുറത്തുവിടാത്തതിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മന്ത്രിയുടെ പ്രതികരണം.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക പരിശോധന ഫലം എസ്ഐടിക്ക്. പാളികൾ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് കണ്ടെത്തൽ. ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും നാല് മാസം മുൻപ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു.
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു.
മാസപ്പടി കേസിലെ ഇഡി റെയ്ഡിന് എതിരായ സിപിഐഎം പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്.
ബിജെപിയുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നത് അതിന്റെ പ്രകടിതമായ രൂപമാണ് കെ റെയിലിന് ബദൽ അതിവേഗ റെയിൽ പദ്ധതിയെന്ന് എം വി ഗോവിന്ദൻ.
അധികാരത്തിൽ നിന്ന് പോയി എന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ല. പദ്ധതി വരണം എന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ് യോഗം വിളിക്കുന്നതിന് പ്രതിസന്ധിയായത്.
കേരളാ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു.
സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടികൾ എടുക്കാൻ പൊലീസ്. നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
വടകരയിൽ നിക്ഷേപം തിരിച്ച് കിട്ടാത്തതിൽ മനംനൊന്ത് വയോധികൻ ഇബ്രാഹിം കുട്ടി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ഇബ്രാഹിമിന് നീതി ലഭിക്കണമെന്നും ഡിസിസി സെക്രട്ടറി സുധീർ കുമാറിനെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മഹബൂബ് ആവശ്യപ്പെട്ടു.
വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയം എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണെന്ന് അരവിന്ദ് കെജ്രിവാൾ. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സിബിഐ. ഇതിനായുള്ള പോർട്ടൽ തയ്യാറാക്കിയത് ഐഐടിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ്.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കുന്നതായി എൻടിഎ വ്യക്തമാക്കി. അടുത്ത കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി.
പശ്ചിമ ബംഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാൻ ഹൂഗ്ലിയിലെ സിംഗൂരിലേക്ക് ടാറ്റ ഗ്രൂപ്പിനെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി. ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയാണ് ഇക്കാര്യം പറഞ്ഞത്.
വിജയ് കുട്ടികളെ ഉപയോഗിച്ച് വോട്ട് നേടിയെന്ന ഹർജി പരിഗണിക്കവെ, രസകരമായ പരാമർശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. വിജയ്ക്ക് വോട്ട് ചെയ്യാൻ കുടുംബ ഡോക്ടറെ തന്റെ പേരക്കുട്ടി പോലും സ്വാധീനിച്ചു. വോട്ട് ചെയാൻ ഇറങ്ങിയപ്പോൾ വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി ജഡ്ജി പറഞ്ഞു.
കോക്രോച്ച് ജനത പാർട്ടിയെക്കുറിച്ച് പ്രതികരണവുമായി ആർഎസ്എസ്. ജനാധിപത്യ സംവിധാനത്തിൽ തുറന്ന സംവാദങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സാധാരണമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖായ സുനിൽ അംബേക്കർ പറഞ്ഞു.
ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് കാമ്പെയ്‌ൻ. സാമൂഹിക പ്രശ്നങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യാൻ സിജെപി ആഹ്വാനം ചെയ്തു.
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങൾ നിർദേശിച്ചു. ജൂൺ മൂന്നിനോ ജൂൺ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിർദേശം.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സമാധാന കരാറിനെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുമെന്നും കരാറിൽ ധാരണയായതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
ലാവോസിൽ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെ ആണ് രക്ഷപ്പെടുത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.
ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ നിന്നും ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. ട്രയൽസ് വേദിയിൽ അരങ്ങേറിയ തർക്കങ്ങൾക്കൊടുവിൽ, വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ അനുവദിച്ചു.
