തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന നിലപാടിലാണ് ഭരണസമിതി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി
