Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാളയത്ത് സംഘർഷാവസ്ഥ

സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാ‌റിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ലെന്ന് വി ജോയ്

പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിലെ പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ലെന്ന് സിപിഐഎം നേതാവ് വി ജോയ്.  പാർട്ടി  ഓഫീസിൽ  പ്രതികൾ ഇല്ലെന്നും എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച്‌ അവർ പ്രതിഷേധത്തിനിടയിൽ കയറുന്നതെന്നും ജോയ് പറഞ്ഞു. പാർട്ടി പ്രവർത്തകർ നേരിട്ട് അഹ്വാനം ചെയ്‌തത്‌ അല്ല, പിണറായിയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആരധകരാണ്. ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. പാർട്ടി […]

Posted inടെക്നോളജി

ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് സിം കാര്‍ഡ് ബുക്ക് ചെയ്യാം

ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് സിം കാര്‍ഡ് ബുക്കുചെയ്യാനുള്ള ഡിജിറ്റല്‍ സൗകര്യം ബി.എസ്.എന്‍.എലില്‍ നിലവില്‍വന്നു. കേരള സര്‍ക്കിള്‍ വികസിപ്പിച്ച പദ്ധതിയാണ് രാജ്യമാകെ ആരംഭിച്ചത്. ബി.എസ്.എന്‍.എല്‍. ഓഫീസുകളില്‍ പോകാതെയും പേപ്പര്‍രഹിതമായും പുതിയ കണക്ഷനുകള്‍ ഇനി സ്വന്തമാക്കാം. ബി.എസ്.എന്‍.എല്‍. വെബ്‌സൈറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്തോ ലിങ്ക് വഴിയോ ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിക്കുക. കെ.വൈ.സി. ഓണ്‍ലൈനായി പൂരിപ്പിക്കുക. ആധാര്‍ ഇ-കെ.വൈ.സി.വഴി ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് കണക്ഷന്‍ ഉറപ്പിക്കുക. സിം കാര്‍ഡ് അടുത്തുള്ള കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് നേരിട്ട് കൈപ്പറ്റാം. അല്ലെങ്കില്‍ പോസ്റ്റ്മാന്‍, അംഗീകൃത […]

Posted inബിസിനസ്സ്

എല്‍ഐസിയുടെ 2 ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ 2% ഓഹരികള്‍ കൂടി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ജൂണിലോ ജൂലൈയിലോ വില്‍പന പ്രതീക്ഷിക്കാം. ഇതുവഴി 10,000 കോടി രൂപ സമാഹരിക്കാമെന്ന് കരുതുന്നു. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ എല്‍ഐസിയുടെ ഓഹരിവില നഷ്ടത്തിലേക്ക് വീണു. 2022ല്‍ ആണ് കേന്ദ്രം ആദ്യമായി എല്‍ഐസി ഓഹരികള്‍ വിറ്റഴിച്ചത്. പ്രാരംഭ ഓഹരി വില്‍പനയിലൂടെ അന്ന് 3.5% ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചു. അതുവരെയുള്ള ഏറ്റവും വലിയ ഐപിഒയായിരുന്നു അത്. ഒന്നിന് […]

Posted inവിനോദം

‘കാട്ടാളന്‍’ സിനിമ അവസാനിച്ചാലും ഉടന്‍ തിയേറ്റര്‍ വിടരുത്!

ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം ‘കാട്ടാളന്‍’ മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുമായാണ് തിയേറ്ററിലേക്ക് എത്തുന്നത്. അതേസമയം ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുമായും കാട്ടാളന് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. വമ്പന്‍ സര്‍പ്രൈസുകളാണ് നാളെ തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ കരുതി വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ശരിവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ അറിയിപ്പ്. സിനിമ അവസാനിച്ചാലും ഉടന്‍ തിയേറ്റര്‍ വിടരുതെന്നും ചിത്രത്തില്‍ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകളുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റില്‍ കാര്‍ഡ് സമയത്തും […]

Posted inവിനോദം

‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ന്റെ ഫസ്റ്റ് ലുക്ക്

ബിജു മേനോന്‍ നായകനാകുന്ന ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ് പോസ്റ്റര്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമയായ ചിത്രം പൂര്‍ണ്ണ എന്റര്‍ടെയ്‌നറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നല്‍കുന്നു. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി […]

Posted inഓട്ടോമോട്ടീവ്

ഹിമാലയന്‍ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു

റോയല്‍ എന്‍ഫീല്‍ഡ് 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐകോണിക് ഹിമാലയന്‍ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ പതിപ്പിനായുള്ള റജിസ്‌ട്രേഷന്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനല്‍ ഒഡിസി, എക്‌സ്‌പ്ലോര്‍ സര്‍ക്യൂട്ട്, നുബ്രാ സര്‍ക്യൂട്ട്, കാര്‍ഗില്‍ സര്‍ക്യൂട്ട് എന്നീ നാല് വ്യത്യസ്ത റൂട്ടുകളിലൂടെയാണ് ഇത്തവണ യാത്ര സംഘടിപ്പിക്കുന്നത്. 2026 ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന 16 ദിവസത്തെ ‘ഹിമാലയന്‍ ഒഡിസി ഒറിജിനല്‍’ ചണ്ഡീഗഡില്‍ നിന്ന് ആരംഭിച്ച് ഹിമാചല്‍, സന്‍സ്‌കര്‍, ലഡാക്ക് […]

Posted inപുസ്തകങ്ങൾ

വൃത്താന്ത വൃത്തം

മലയാളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിക്കാണാത്ത നിരവധി വ്യക്തികളും സംഭവങ്ങളും കടന്നുവരുന്ന ഈ കൃതി, വാര്‍ത്തകളുടെ പിന്നിലെ പ്രതിബദ്ധതയും നൈതികതയും വെല്ലുവിളികളും വിശകലനം ചെയ്യുന്നു. ജനാധിപത്യത്തിലെ നാലാംതൂണിനെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്തിക്കൊണ്ടുവന്ന പൂര്‍വ്വികരുടെ ജീവിതകഥകളോടൊപ്പം ഇവിടെ വളര്‍ന്നുപന്തലിച്ച മാധ്യമക്കൂട്ടായ്മ്മയുടെ അകക്കാഴ്ചകളിലൂടെ മാധ്യമചരിത്രത്തിന് പുതുമയാര്‍ന്നൊരു കണ്ണാടിയാവുകയാണ് ഈ രചന. ‘വൃത്താന്ത വൃത്തം’. സി.എ. കൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 204 രൂപ.  

Posted inആരോഗ്യം

ഐസ് ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം

ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചര്‍മത്തില്‍ ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചര്‍മം കൂടുതല്‍ തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും. ഐസ് ക്യൂബ്‌സ് ഉപയോഗം പൊതുവെ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്‍ഘനേരം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നതും നന്നല്ലെന്ന് വിദഗ്ധര്‍ പറയുന്നു. വൃത്തിയുള്ള ഐസ് ക്യൂബ്‌സ് വേണം ചര്‍മത്തില്‍ പ്രയോഗിക്കാന്‍. സ്‌കിന്‍ കെയറിന് വേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ചര്‍മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയന്റെ വീടിനു മുന്നിൽ പുതിയ ഫ്ലെക്സുകൾ

സി പി  ഐ എം  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിടെ പേരിൽ പിണറായി വിജയന്റെ വീടിനു മുന്നിൽ പുതിയ ഫ്ലെക്സുകൾ. ഇതിലും വലിയ വേട്ടയാടാലുകൾ കണ്ടതാണ് എന്നാണ് ഫ്ലെക്‌സിലെ വാചകം. അതേസമയം പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്. നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ […]