കാഫിർ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവർ മുൻപ് നൽകിയ മൊഴികളും പുതുതായി രേഖപ്പെടുത്തിയ മൊഴികളും തമ്മിൽ വൈരുധ്യങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് പ്രത്യേക സംഘത്തിന്റെ നീക്കം. സ്ക്രീൻഷോട്ട് ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള പ്രധാന വഴി. കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭ്യമായേക്കും.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘം സാക്ഷികളുടെ മൊഴികൾ വീണ്ടും പരിശോധിക്കും
