നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് പദ്ധതി. കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡൽ അഭിമാനമാണെന്നും കഴിഞ്ഞ 20 വർഷമായി കേരള മോഡലിന് മാറ്റമില്ലെന്നും […]
സ്വര്‍ണപ്പണയ വായ്പയില്‍ റെക്കോഡ് വര്‍ധന
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വര്‍ണപ്പണയ വായ്പയില്‍ 50.4 ശതമാനത്തിന്റെ വര്‍ധന. 18.6 ലക്ഷം കോടി രൂപയായാണ് സ്വര്‍ണപ്പണയ വായ്പ ഉയര്‍ന്നത്. 2025ല്‍ സ്വര്‍ണവിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലാണ് സ്വര്‍ണപ്പണയത്തില്‍ റെക്കോഡ് കുതിപ്പ് പ്രകടമായത്. 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7.6 ലക്ഷം കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് ഇക്കാലയളവില്‍ […]
പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മെറ്റ
ഉപഭോക്താക്കള്‍ക്കായി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് പ്ലാറ്റ്‌ഫോമുകളില്‍ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ മെറ്റ. ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ്, വാട്‌സാപ്പ് പ്ലസ് എന്നിങ്ങനെയാണ് പുതിയ പെയ്ഡ് പ്ലാനുകള്‍ അറിയപ്പെടുക. നിലവിലുള്ള അക്കൗണ്ട് വെരിഫിക്കേഷനും സപ്പോര്‍ട്ടും നല്‍കുന്ന ‘മെറ്റാ വെരിഫൈഡ്’ സംവിധാനം ഇതിനൊപ്പം തന്നെ നിലനില്‍ക്കും. പെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ ഇപ്രകാരമാണ്. ഇന്‍സ്റ്റഗ്രാം പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, ഫെയ്‌സ്ബുക്ക് പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, വാട്‌സാപ്പ് പ്ലസിന് പ്രതിമാസം 2.99 ഡോളര്‍. ലോകമെമ്പാടും മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ […]
സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’
തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ‘ഹരിവരാസനം’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാള്‍ട്ട് മാംഗോ ട്രീ, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായര്‍ ഹരിവരാസനത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റ രചന നിര്‍വഹിക്കുന്നത് ഡോ.അമ്പാടി. കെ […]
200 കോടി ക്ലബ്ബിലെത്തി ‘ദൃശ്യം 3’
റിലീസ് ചെയ്ത് ഏഴ് നാളുകള്‍ പിന്നിടുമ്പോള്‍ ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം നേടിക്കഴിഞ്ഞു. ഇതില്‍ പകുതിയോളം വിദേശത്തുനിന്നുള്ള കളക്ഷനാണ് എന്നതാണ് കൗതുകം. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 10 മില്യണ്‍ ഡോളറിലധികമാണ് (96 കോടി രൂപ) ചിത്രം ഇതിനകം നേടിയത്. ദൃശ്യം 3യും 200 കോടി ക്ലബ്ബിലെത്തിയതോടെ മോഹന്‍ലാലും പുതിയൊരു റെക്കോഡ് ഇട്ടിരിക്കുകയാണ്. നേരത്തെ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ […]
ആല്‍ബം
മൂര്‍ച്ചയേറിയ ഒരു കത്തി കൊലപാതകത്തിലൂടെ സ്വയം നീതി നടപ്പിലാക്കിയതിനാല്‍ കുറ്റം ചുമത്തപ്പെട്ട ഒരു പേരില്ലാ കുറ്റവാളി. മതത്തിന്റെ പേരിലുണ്ടായ കൊലപാതകത്തില്‍ കുറ്റവാളിയാക്കപ്പെട്ട നിരപരാധിയായ ഒരു ജെ.എന്‍.യു. വിദ്യാര്‍ത്ഥി, നിരോധിച്ച പുസ്തകം കൈയില്‍ വെച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഒരാള്‍, ദേശദ്രോഹത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരു കവി… ഇങ്ങനെ അഴികള്‍ക്കുള്ളിലെ ഇരുട്ടുകൊണ്ടെഴുതിയ ഒന്‍പതു ജയില്‍ക്കഥകളുള്‍പ്പെടെ പതിമൂന്നു ചെറുകഥകളും ഭീകരമായ വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ തിളച്ചുമറിഞ്ഞുതൂവുന്ന ആല്‍ബം എന്ന നാടകവും. സച്ചിദാനന്ദന്റെ എണ്‍പതാം പിറന്നാളിന് പുറത്തിറങ്ങുന്ന കഥാസമാഹാരം. ‘ആല്‍ബം’. കെ.സച്ചിദാനന്ദന്‍. മാതൃഭൂമി. വില 104 […]
പുതിയ നിറങ്ങളില്‍ പുതു തലമുറ ടിയാഗോ
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പുതിയ തലമുറ ടിയാഗോ പുറത്തിറക്കി. 4.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍+, പ്യുവര്‍+ എ, ക്രിയേറ്റീവ്, ക്രിയേറ്റീവ്+ എന്നി ആറ് വേരിയന്റുകളില്‍ ഈ പുതിയ ഹാച്ച്ബാക്ക് ലഭ്യമാണ്. പാംഗോങ് പള്‍സ്, വാരണാസി വൈബ്രന്‍സ്, സോബോ സര്‍ജ് എന്നീ പുതിയ നിറങ്ങളും കാര്‍ വാഗ്ദാനം ചെയ്യുന്നു. പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നി നിറങ്ങള്‍ക്ക് പുറമേയാണിത്. 85 ബിഎച്ച്പി കരുത്തും 113 […]
മഴക്കാലത്തും മുടിയുടെ ആരോഗ്യം നിലനിര്‍ത്താം
ശരിയായ പരിചരണത്തിലൂടെ മഴക്കാലത്തും മുടിയുടെ ആരോഗ്യം നിലനിര്‍ത്താം. മഴക്കാലത്ത് എത്ര സൂക്ഷിച്ചാലും പുറത്തിറങ്ങുമ്പോള്‍ മഴകൊള്ളാനുള്ള സാധ്യത കൂടുതലാണ്. മഴവെള്ളത്തില്‍ ചിലപ്പോള്‍ പൊടി, രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ കലരാനുള്ള സാധ്യതയുണ്ട്. ഇത് നേരിട്ട് മുടിയില്‍ കൊള്ളുമ്പോള്‍ മുടിയുടെ സ്വാഭാവിക ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്. മഴ നനഞ്ഞ് വീട്ടിലെത്തിയാല്‍ അധികം നേരം കാത്തിരിക്കാതെ ശുദ്ധജലം കൊണ്ട് മുടി നന്നായി കഴുകാം. മാത്രമല്ല, മഴക്കാലത്ത് വായുവില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ശിരോചര്‍മത്തില്‍ വിയര്‍പ്പും എണ്ണയും കൂട്ടൂകയും മുടിയുടെ വേരുകള്‍ ദുര്‍ബലമാക്കുകയും ചെയ്യാം. […]
ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാൾ സർക്കാർ
ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാൾ സർക്കാർ. ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും വേലികൾ നിർമിക്കാനുമാണ് സ്ഥലം കൈമാറിയത്. ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഭൂമി കൈമാറ്റം. മെയ് 11ന് ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിർത്തിയിൽ വേലി നിർമാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾക്കുമായി 45 ദിവസത്തിനകം 600 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
ഇഡി പരിശോധനയിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും
ഇഡി പരിശോധനയിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെത്തെ റെയ്ഡിൽ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധനയിൽ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കുന്നു. റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നിൽ ആസൂത്രണമുണ്ട്. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.
