തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമെന്ന് സമ്മതിച്ച സിപിഎം, പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു.രണ്ട് ദിവസങ്ങളിലായി ചേർന്ന സി പി എം നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയ കാരണത്തിൽ ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ചേർത്ത് വേണം റിപ്പോർട്ട് അംഗീകരിക്കാവു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 40000 പാർട്ടി ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടി വിപുലീകൃത സംസ്ഥാന സമിതി ചേരും. ഓഗസ്റ്റിലായിരിക്കും യോഗം ചേരുകയെന്നും സി പി എം സംസ്ഥാന സെക്രട്ടറി അറിയിച്ചു.പാർടിയിലെ തിരുത്തലിന് പൊതുജനാഭിപ്രായം തേടും. എല്ലാവർക്കും പങ്കെടുക്കാം. പുതുവഴികൾ എന്ന പേരിൽ മെയിൽ ഐ ഡിയും വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഇതിനായി ഉണ്ടാകും. 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐ ഡിയും ഇതിനായി ഉപയോഗിക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമെന്ന് സമ്മതിച്ച സിപിഎം, പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു
