Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ് മുറിഞ്ഞത്. കാല് വേദനയെ തുടർന്നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് ക്ഷേത്രഭരണസമിതി തള്ളി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്നും നഷ്‌ടമായിട്ടില്ലെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകിയേക്കും. അതേസമയം, ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 29, വെള്ളി

  ഒരു കുടുംബത്തിന് വര്‍ഷം 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയുമായി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്നു ദിവസം വരെ ആര്‍ത്തവ അവധി നല്‍കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം പ്രസവ അവധി നിര്‍ബന്ധമാക്കും. പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. എക്സൈസ് നയം മാറ്റും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും. യുവജനങ്ങളിലെ തൊഴിലില്ലായ്മയിലുള്ള ആശങ്കയാണ് നയപ്രഖ്യാപന […]

Posted inബിസിനസ്സ്

കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ 2 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ വഴി നടക്കുന്ന ഈ വില്‍പനയിലൂടെ 5,000 കോടി രൂപയിലധികം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരി വില്‍പനയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫ്‌ലോര്‍ പ്രൈസ് 412 രൂപയാണ്. ആകെ 12.32 കോടി ഓഹരികളാണ് വില്‍പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 1 ശതമാനം ഓഹരികള്‍ (6.16 കോടി) അടിസ്ഥാന ഓഫറായും, ബാക്കി 1 ശതമാനം ഓവര്‍സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 മാര്‍ച്ച് 31 […]

Posted inടെക്നോളജി

എഐ വിദഗ്ധര്‍ ചൈന വിട്ടുപോകരുത്!

അമേരിക്കയുമായി കടുത്ത എഐ മത്സരം തുടരുന്നതിനിടയില്‍, രാജ്യത്തെ പ്രമുഖ എഐ വിദഗ്ധര്‍ക്ക് വിദേശയാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ആലിബാബ, ഡീപ്സീക് പോലുള്ള സ്വകാര്യ കമ്പനികളിലെ പ്രധാന എഐ ഗവേഷകര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ഇനി വിദേശത്തേക്ക് പോകാന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി തേടണം. ചൈനയുടെ എഐ തന്ത്രത്തില്‍ നിര്‍ണായക പങ്കുള്ളവരെയാണ് നിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കന്‍ സാങ്കേതിക നിയന്ത്രണങ്ങളും ചിപ്പ് വിലക്കുകളും കടുപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ എഐ ശേഷി സംരക്ഷിക്കാനും സാങ്കേതിക ചോര്‍ച്ച തടയാനുമാണ് […]

Posted inവിനോദം

‘പരിമള ആന്‍ഡ് കോ’ ജൂണ്‍ 5ന് റിലീസ്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആന്‍ഡ് കോ’ ജൂണ്‍ 5ന് ആഗോള റിലീസായി തിയേറ്ററില്‍ എത്തും.സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കിയ ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ജി. കെ എം തമിഴ് കുമരനും പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജും ചേര്‍ന്നാണ് നിര്‍മ്മാണം . ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജയറാം […]

Posted inവിനോദം

‘ചിന്ന ചിന്ന ആസൈ’ റിലീസിന് ഒരുങ്ങുന്നു

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ റിലീസിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇന്ദ്രന്‍സും പ്രേക്ഷകരുടെ മനസില്‍ ഇടംനേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ഗോവിന്ദ് […]

Posted inഓട്ടോമോട്ടീവ്

സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 വിപണിയില്‍

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ ‘സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 86,500 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 10.7 ബിഎച്പി കരുത്തും 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.7സിസി, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സഹായത്തോടെ ഈ ബൈക്ക് ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ അവകാശവാദം. ട്രാഫിക്കില്‍ എന്‍ജിന്‍ സുഗമമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ […]

Posted inപുസ്തകങ്ങൾ

ജയിച്ചവരും തോറ്റവരും

താഴ്ന്ന ഫ്രീക്വന്‍സിയില്‍ സംവദിക്കുന്ന പ്രകൃതിയുടെ ശബ്ദവും വര്‍ഗ്ഗീയഭ്രാന്തിന്റെ വാള്‍ത്തലമൂര്‍ച്ചകള്‍ തുടച്ചുകളഞ്ഞ ജീവിതങ്ങളുടെ മഹാമൗനവും അധികാരവെറിയുടെ യുദ്ധങ്ങളില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ നിലവിളികളും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ തേങ്ങലുകളും തുടച്ചുമാറ്റപ്പെട്ട കാടുകളുടെ മര്‍മ്മരങ്ങളുമെല്ലാമെല്ലാം പല വരികള്‍ക്കിടയില്‍നിന്നും കാതോര്‍ത്താല്‍ കേള്‍ക്കാനാവുന്ന കവിതകള്‍. എണ്‍പത്, പൂരവെയില്‍, പച്ചമുറി, ഇടവഴികള്‍, കുറ്റിപ്പുറം പാലം വീണ്ടും, ചാരു മജുംദാര്‍ സ്വര്‍ഗ്ഗത്തില്‍, ചോരയൊലിക്കുന്നവര്‍, കലണ്ടര്‍, സംഭാഷണം, ഓര്‍ക്കുക ഭൂമിയെ… തുടങ്ങി മുപ്പതു രചനകള്‍. ‘ജയിച്ചവരും തോറ്റവരും’. കെ.സച്ചിദാനന്ദന്‍. മാതൃഭൂമി. വില 120 രൂപ.

Posted inആരോഗ്യം

ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം

ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് (150-250 മി.ലി) വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വലിയ രീതില്‍ മെച്ചപ്പെടുത്തുമെന്ന് പഠനം. എന്നാല്‍ അളവു കൂടിയാല്‍ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് വൃക്ക, ഹൃദയം, ഷുഗര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍. രാത്രി അമിതമായി വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു ഉണരാനും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു. അതേസമയം, നിര്‍ജ്ജലീകരണം രാത്രിയില്‍ പേശിവലിവു ഉണ്ടാക്കാം, ഇതും ഉറക്കത്തെ അസ്വസ്ഥമാക്കും. കാലക്രമേണ അവര്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാം […]