ടെസ്ല ഇന്ത്യന്‍ വിപണിയില്‍ മോഡല്‍ വൈയുടെ പ്രീമിയം റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റ് പുറത്തിറക്കി. 50.89 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ ഇലക്ട്രിക് കാര്‍ വേരിയന്റ് 500 കിലോമീറ്റര്‍ ഡബ്ളിയുഎല്ടിപി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 67.80 ലക്ഷം വിലയുണ്ടായിരുന്ന മോഡല്‍ വൈയുടെ ലോംഗ് റേഞ്ച് പ്രീമിയം ആര്‍ഡബ്ളിയുഡി വേരിയന്റിന് പകരമാണിത്. ടെസ്ല നിലവില്‍ ഇന്ത്യയില്‍ രണ്ട് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ആര്‍ഡബ്ളിയുഡി, എല്പ്രീമിയം എബ്ളിയുഡി. പുതിയ വേരിയന്റിന്റെ ഡെലിവറികള്‍ 2026 ജൂലൈയില്‍ ആരംഭിക്കും. മോഡല്‍ വൈയില്‍ […]
ഇടങ്ങള്‍
മലയാളകവിത, ഇന്ത്യന്‍ കവിത, ലോകകവിത, ചെറുകഥ, നോവല്‍, എഴുത്തുകാര്‍, ഭാഷ… തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകെള വിശകലനം ചെയ്യുകയും, ഒപ്പം ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ വര്ത്തമാനാവസ്ഥയിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍. എഴുത്തച്ഛന്, ബഷീര്‍, അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ, ഒ.വി. വിജയന്, എം. സുകുമാരന്‍… തുടങ്ങി എഴുത്തുകാരെക്കുറിച്ചുുള്ള ഓര്‍മ്മകള്‍. ‘ഇടങ്ങള്‍’. കെ.സച്ചിദാനന്ദന്. മാതൃഭൂമി. വില 176 രൂപ.
അത്താഴം ലഘുവായിരിക്കാന്‍ ശ്രമിക്കുക
വൈകുന്നേരം ഏഴ് മുതല്‍ 8.30 മുന്‍പായി അത്താഴം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. കഴിക്കുന്ന ഭക്ഷണം പൂര്‍ണമായും ദഹിക്കാതെ കിടക്കുമ്പോള്‍ അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിവ ഉണ്ടാക്കും. അത്താഴം ലഘുവായിരിക്കാന്‍ ശ്രമിക്കുക. വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ഉയരാനും ഉറക്കക്കുറവിനും കൊളസ്ട്രോള്‍ ഉയരുന്നതിലേക്കും നയിക്കുന്നു. ചിക്കന്‍ ഫ്രൈ, പൊറോട്ട, ബീഫ് ഫ്രൈ, ചിപ്സ് പോലുള്ള എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കരുത്. ചോറ് പ്രശ്നക്കാരനല്ലെങ്കിലും വലിയ അളവില്‍ […]
സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം
സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സി ബി എസ് ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രവർത്തനം ജൂൺ […]
കഴിഞ്ഞ 10 വർഷത്തെ ശബരിമലയിൽ നടന്ന അഷ്ടാഭിഷേകങ്ങൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു
കഴിഞ്ഞ 10 വർഷത്തെ ശബരിമലയിൽ നടന്ന അഷ്ടാഭിഷേകങ്ങൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിർദേശം നൽകിയത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് നടപടി.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്. പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്
ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്. യുഡിഎഫ് സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് സാധിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ ആശങ്കയുണ്ടെന്ന് മുഹമ്മദ് റിയാസ് അന്ന് പ്രതികരിച്ചിരുന്നു. വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.അതേസമയം നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അതൃപ്തി […]
അഞ്ച് ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്നും, അഞ്ച് ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു, വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുന്നത് വൻ മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ നേരിടും, വ്യവസായങ്ങളെ ആകർഷിക്കാൻ ലാന്റ് ബാങ്ക് സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇഡി റെയ്ഡിൽ സംസ്ഥാനത്തിന് റോളില്ലെന്ന് മുഖ്യമന്ത്രി
ഇഡി റെയ്ഡിൽ സംസ്ഥാനത്തിന് റോളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നേരത്തെയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നടപടികള്‍. കേന്ദ്ര ഏജൻസികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി റെയ്ഡിൽ പിണറായി കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ ആണ്, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്, കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മോദി-വിഡി ഡീലാണ് റെയ്ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. താൻ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ […]
മുഖ്യമന്ത്രി വി.ഡി. സതീശൻ, മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും
എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരം മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച ബദൽപാത […]
