ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസായ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനാനുമതി ഇന്ത്യ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആക്രമണം നടത്താന്‍ സ്റ്റാര്‍ലിങ്കിന്റെ ടെര്‍മിനലുകളും ഉപയോഗിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണിത്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സേവന ദാതാവിന്റെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നത്. ഇറാനില്‍ ലൈസന്‍സ് ലഭിക്കാതിരുന്നിട്ടും സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സ്പേസ്എക്സ് തയ്യാറെടുക്കുന്ന നിര്‍ണായക സമയത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വരുന്നത്. ഇന്ത്യ പോലുള്ള പ്രധാന വിപണികയില്‍ നേരിടേണ്ടിവരുന്ന തടസ്സങ്ങള്‍ വളരെ പ്രധാനമാണെന്നും കമ്പനിയുടെ വരുമാന വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
