സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. രാജ്യാന്തര വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയുമായി. ഈ മാസം തുടക്കം മുതല്‍ വിലയിടിവിലായിരുന്ന സ്വര്‍ണ വില ഇന്നലെ ഒറ്റ ദിവസം മാത്രമാണ് മുന്നേറ്റം കാഴ്ചവച്ചത്. ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,14,560 രൂപയില്‍ നിന്നാണ് സ്വര്‍ണം ഈ വന്‍ വീഴ്ചയിലേക്ക് കൂപ്പുകുത്തിയത്. 18 കാരറ്റിന് ഗ്രാമിന് 320 രൂപ ഇടിഞ്ഞ് 11,215 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 250 രൂപ താഴ്ന്ന് 8,735 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 5,630 രൂപയുമായി. വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 11 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്.
