നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സിബിഐ അറിയിച്ചു. ഇതിനായുള്ള പോർട്ടൽ തയ്യാറാക്കിയത് ഐഐടിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ്. അതേസമയം നീറ്റ് പരീക്ഷ പേപ്പർ ചോർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കുന്നതായി എൻടിഎ വ്യക്തമാക്കി. അടുത്ത കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | മേയ് 30, ശനി
അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ അടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കും. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷന്‍ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റമുണ്ടാക്കും. മയക്കുമരുന്ന് ശൃംഖലയെ തുടച്ചുമാറ്റും. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ലാന്റ് ബാങ്ക് സജ്ജമാക്കും. പിണറായി സര്‍ക്കാരിന്റെ നയമല്ല നടപ്പാക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അതിവേഗ റെയില്‍പാത സജ്ജമാക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാന്‍ ഇ. ശ്രീധരനും […]
രാത്രി വാർത്തകൾ
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിൽ സിൽവർ ലെയിനിന് ബദലായി ശ്രീധരൻ മുന്നോട്ടുവെച്ച, കുറഞ്ഞ തോതിൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യമുള്ള, പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ഇത് […]
തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവി (ഡിജിപി) മഹേഷ് കുമാർ അഗർവാൾ
തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവി (ഡിജിപി) മഹേഷ് കുമാർ അഗർവാൾ. 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. നിലവിൽ ദില്ലിയിൽ ബിഎസ്എഫ് ഡിജിപിയാണ് മഹേഷ് കുമാർ. കൊൽക്കത്ത ആസ്ഥാനമായുള്ള ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറലെന്ന അധിക ചുമതലയും അദ്ദേഹം വഹിച്ചു വരികയായിരുന്നു. യുപിഎസ്‍സിയുടെ മൂന്നംഗ പാനലിൽ നിന്നാണ് നിയമനം.
സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 4 ദിവസവും മഴ ശക്തമായി തുടരുമെന്നും പ്രവചനമുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജൂൺ 1 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ജൂൺ 2 […]
മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. അതിവേഗ റെയിൽപാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാൽ പങ്കും എലവേറ്റഡ് […]
പ്ലാസ്റ്റിക് കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക്
രാജ്യത്തെ കറന്‍സി നിര്‍മാണത്തില്‍ പേപ്പറിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക. കോട്ടണ്‍ അധിഷ്ഠിതമായ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകള്‍ ശരാശരി 3-4 വര്‍ഷം കഴിയുമ്പോള്‍ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകള്‍ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തില്‍ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാല്‍, പോളിമര്‍ നോട്ടുകള്‍ക്ക് ഈ പ്രശ്നമില്ലെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും നേട്ടമാണ്. 2024-25ല്‍ ഏതാണ്ട് […]
പോഡ്കാസ്റ്റ് ആസ്വാദകര്‍ക്കായി പുതിയ ഫീച്ചറുകള്‍
യുട്യൂബ് പ്രീമിയം വരിക്കാരായ പോഡ്കാസ്റ്റ് ആസ്വാദകര്‍ക്കായി കമ്പനി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഓണ്‍-ദി-ഗോ മോഡ്, ഓട്ടോ സ്പീഡ്, ആസ്‌ക് മ്യൂസിക് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് ഫീച്ചറുകള്‍. യാത്രകളില്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ‘ലിസണര്‍ ഫ്രണ്ട്‌ലി’ നിയന്ത്രണങ്ങളാണ് ഓണ്‍-ദി-ഗോ മോഡ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡിലും വൈകാതെ ഐ.ഒ.എസിലും ലഭ്യമാകുന്ന ഈ ഫീച്ചര്‍, ഉപഭോക്താവ് ചലിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധം ക്രമീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ പേജാണ്. സംഭാഷണവേഗത കുറഞ്ഞ ഭാഗങ്ങളിലോ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലോ പ്ലേബാക്ക് […]
‘മോളിവുഡ് ടൈംസ്’ ചിത്രത്തിലെ പ്രൊമോ സോംഗ്
നസ്ലെന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസി’ലെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. ഗോട്ട് സോംഗ് എന്ന ടൈറ്റിലില്‍ വരുന്ന ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഡൗണ്‍ ട്രോഡന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജയ്ക്‌സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ മേരികാളി എന്നിവര്‍ ചേര്‍ന്നാണ്. വരികള്‍ അദ്രി ജോയും എഴുതിയിരിക്കുന്നു. നസ്ലെനൊപ്പം സംഗീത സംവിധായകനായ ജേക്‌സ് ബിജോയും അദ്രി ജോയും ഗാനത്തിന്റെ വീഡിയോ പതിപ്പില്‍ ഉണ്ട്. […]
‘പരിമള ആന്‍ഡ് കോ’ സിനിമയുടെ ട്രെയിലര്‍
സൂപ്പര്‍ ഹിറ്റ് താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആന്‍ഡ് കോ’യുടെ ട്രെയിലര്‍ പുറത്ത്. ചിരിയും സസ്‌പെന്‍സും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും എല്ലാം ഉള്‍പ്പെടുത്തിയ ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 5ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, […]
