വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ധനവകുപ്പിലെ സീക്രട്ട് ഫയലുകളുടെ വിശദാംശങ്ങൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. വി ഡി സതീശൻ തെറ്റിനെ തുടർച്ചയായി ന്യായീകരിക്കുന്നു. മുഖ്യമന്ത്രി തിരുത്തണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ലാഘവപൂർണ്ണമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും കൃഷിനാശം സംഭവിച്ച കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ സിപിഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ ഇടപെട്ട് മാനന്തവാടി എംഎൽഎ ഉഷ വിജയൻ. വയനാട് കാട്ടിക്കുളം പുളിമൂട്‍കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് എംഎൽഎ അറിയിച്ചിട്ടുള്ളത്.
സിപിഐഎം കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇമെയിൽ വഴിയും വാട്ട്സാപ്പ് വഴിയും ലഭിച്ചതെന്ന് സിപിഎം അറിയിച്ചു. സിപിഐഎം വെബ്സൈറ്റിലും അഭിപ്രായങ്ങൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരോട് ആരും അനിഷ്‌ടം പറയാറില്ല. എല്ലാം നല്ലതെന്ന് മാത്രമേ പറയാറുള്ളൂ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എളുപ്പമല്ല. രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം.ഹേമചന്ദ്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി. നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. യുഡിഎഫിനുള്ളിൽ തന്നെ പ്രശ്നങ്ങൾ രൂക്ഷമായതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.
ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കൊള്ള വിവാദത്തിൽ സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി.
മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്.
സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യയാത്രയിൽ കൂടുതൽ വ്യക്തതയുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ആദ്യം ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ബസുകളിൽ കയറുന്ന സ്ത്രീകൾക്ക് ടിക്കറ്റ് നൽകും. എന്നാൽ, പണം ഈടാക്കില്ലെന്നും സീറോ ടിക്കറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി പി സി ചാക്കോയും പി എം സുരേഷ് ബാബുവും രംഗത്ത്. ശശീന്ദ്രന്റെ സ്വാർത്ഥ താൽപര്യങ്ങളാണ് പാർട്ടിയെ ഈ ഗതിയിലാക്കിയതെന്നും അദ്ദേഹം വഞ്ചിച്ചുവെന്നും നേതാക്കൾ ആരോപിച്ചു.
മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം നീട്ടിവെച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഗൾഫ് മേഖലയിലെ പരീക്ഷകൾ വൈകിയതിനാലാണ് ഈ തീരുമാനം. എല്ലാ വിദ്യാർത്ഥികളുടെയും ഫലം ഒരുമിച്ച് അടുത്ത മാസം 15-ന് പ്രസിദ്ധീകരിക്കും.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കരുതുന്നത്.
കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കെഎസ്ആർടിസി. മുൻപ് 110 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ 100 രൂപ പ്രോസസിംഗ് ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും, ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. വയനാട് കാട്ടിക്കുളം പുളിമൂട്‍കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ആർ ആർ ടി സംഘം ശ്രമിക്കുന്നതിനിടെ രാജു ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ. ദേവസ്വത്തിൻെറ പട്ടികയിലുള്ള സാധനങ്ങള്‍ എവിടെ പോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർക്ക് കത്ത് നൽകി.
കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം രണ്ട് ദിവസം 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സമരത്തിന് പോലും സാധിക്കാത്ത അവസ്ഥ, തുടർനടപടികൾ ചർച്ച ചെയ്യാൻ നാളെ തൃശൂരിൽ അടിയന്തര യോഗം ചേരുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു
തൃണമൂൽ കോൺഗ്രസ് – കോൺഗ്രസ് ലയന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ. രാഹുൽ – അഭിഷേക് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭ്യൂഹങ്ങൾ സജീവമായത്. അഭ്യൂഹങ്ങളെല്ലാം ഊഹാപോഹങ്ങളും അടിസ്ഥാനരഹിതവുമാണെന്നും പാർട്ടി വൃത്തങ്ങൾ.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. ജൂൺ 20 ന് നകം മന്ത്രി രാജി വെച്ചില്ലെങ്കിൽ, ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ്.
മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിനകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങിത്തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
മധ്യപ്രദേശിലെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭമെന്ന് കോൺഗ്രസ്. പത്രിക തള്ളിയത് പൂർണമായി തെറ്റായ നടപടിയാണെന്നും മീനാക്ഷി നടരാജന് എതിരെ ക്രിമിനൽ കേസ് ഇല്ലെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി വ്യക്തമാക്കി
തൃണമൂൽ കോൺഗ്രസുമായി (ടി എം സി) നിലവിൽ കോൺഗ്രസ് ലയന ചർച്ചകളൊന്നും നടത്തുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ദില്ലിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായി തള്ളി.
തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജി. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽനിന്ന് രാജിവെച്ചു. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെയാണ് തീരുമാനം. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
പശ്ചിമ ബംഗാളിൽ പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ സ്വപൻദാസ് ഗുപ്ത്ക്ക് ധനവകുപ്പ് ലഭിച്ചു. തപസ് റോയ്‍ വ്യവസായ വകുപ്പ് മന്ത്രിയാകും. സുവേന്ദു മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി.
കർണാടക സർക്കാർ ‘ശക്തി സ്കീം’ പ്രകാരം വനിതകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഒരുങ്ങുന്നു. പുരുഷന്മാർക്കും ഈ കാർഡ് റീചാർജ് ചെയ്ത് ഉപയോഗിക്കാമെന്നും, വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസ് നൽകുമെന്നും സർക്കാർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ ബസുകൾ വാങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരും അറസ്റ്റിലായി. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്.
പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം. ബുധനാഴ്ച പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടമുണ്ടായത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു.
ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്.
പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. അതിനിടെ അമേരിക്ക – ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
