യുഎസ്സിലെ മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ഓറല്‍ കാന്‍സര്‍ വികസിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് കണ്ടെത്തി. ശരീരത്തിന് വീക്കം അഥവാ ഇന്‍ഫ്‌ലമെഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് വില്ലന്മാര്‍. അതില്‍ പ്രധാനം ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജ് പോലുള്ള സംസ്‌കരിച്ച മാംസങ്ങളാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങളെ കേടുകൂടാതെ സൂക്ഷിക്കാന്‍ കെമിക്കലുകളായ നൈട്രേറ്റുകളും നൈട്രൈറ്റുകളും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുപോലെ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന അല്ലെങ്കില്‍ ഗ്രില്‍ ചെയ്തു മാംസത്തിന്റെ കരിഞ്ഞ ഭാഗം കഴിക്കുന്നതും അപകടമാണ്. ഇത് ശരീരത്തിലെ കോശങ്ങളിലെ ഡിഎന്‍എയില്‍ കേടുപാടുകള്‍ വരുത്താനും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഭക്ഷണം മൊത്തത്തിലുള്ള ഓറല്‍ ഹെല്‍ത്തിനെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വാഭാവിക ബാക്ടീരിയകളെ നശിപ്പിക്കും. ഇത് വീക്കത്തിനും അര്‍ബുദ സാധ്യതയും വര്‍ധിപ്പിക്കും. പഴങ്ങള്‍ പച്ചക്കറികള്‍, പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നതിലൂടെ ഓറല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്‌കരിച്ച മാംസ ഭക്ഷണങ്ങള്‍ അര്‍ബുദം വരുത്തും
