നീതി എവിടെ? എന്ന പുസ്തകത്തിനുശേഷം എ. ഹേമചന്ദ്രന്‍ ഐ.പി.എസ്. എഴുതുന്ന സര്‍വീസ് സ്റ്റോറിയാണ് ‘അധികാരത്തിന്റെ വഴി അനീതിയുടെയും’. സോളാര്‍ കേസും എ.കെ.ജി. സെന്റര്‍ ആക്രമണവുമുള്‍പ്പെടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പല കേസുകളും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. അനീതിക്ക് വഴിമാറുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ആകുലതകളും അധികാരമുണ്ടായിട്ടും പലപ്പോഴും നിശ്ചലമായിപ്പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളും അധികാരത്തിന്റെ വഴി അനീതിയുടെയും എന്ന പുസ്തകത്തില്‍ തുറന്നുകാണിക്കുന്നു. സേവിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും തന്നെ പീഡകരാവുമ്പോള്‍ പൊതുജനത്തില്‍ നിന്ന് അന്യംനിന്നുപോകുന്ന നിയമത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥകള്‍ പ്രതിപാദിക്കുന്ന പുസ്തകം. ഡിസി ബുക്‌സ്. വില 379 രൂപ.
അധികാരത്തിന്റെ വഴി അനീതിയുടെയും
