Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാലവർഷത്തെ നേരിടാൻ സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലിയിൽ ഒമ്പത് ഭീകരരെ അറസ്റ്റ് ചെയ്തു

ദില്ലിയിൽ തന്ത്രപ്രധാന മേഖലകളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്തത്.

Posted inബിസിനസ്സ്

ഇന്ത്യയില്‍ ശതകോടീശ്വരന്‍മാര്‍ 51 ശതമാനം വര്‍ധിക്കും

ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 2031ഓടെ വര്‍ധിക്കുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ട്. യു.എസ്, ചൈന തുടങ്ങിയ സാമ്പത്തിക ഭീമന്‍മാരെ തള്ളി ആഗോളതലത്തില്‍ അതിവേഗം ശതകോടീശ്വരന്‍മാര്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്. 2026നും 2031നും ഇടയില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 207 ല്‍ നിന്ന് 313 ആയി ഉയരും. 2021നും 2026നും ഇടയില്‍ 30 മില്യണ്‍ ഡോളറില്‍ കൂടുതല്‍ സമ്പത്തുള്ളവരുടെ എണ്ണത്തില്‍ 63 […]

Posted inടെക്നോളജി

ആഗോള ഡിജിറ്റല്‍ രംഗത്ത് ഇന്ത്യക്ക് വന്‍ കുതിച്ചുചാട്ടം

ആഗോള ഡിജിറ്റല്‍ രംഗത്ത് വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി ഇന്ത്യക്ക് വന്‍ കുതിച്ചുചാട്ടം. ഐ.സി.ആര്‍.ഐ.ഇ.ആര്‍-പ്രോസസ് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് ഡിജിറ്റല്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകടനത്തില്‍ ലോകത്ത് നാലാം സ്ഥാനത്തും ‘സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ഡിജിറ്റല്‍ ഇക്കോണമി 2026’ റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യ എത്തിയിരിക്കുന്നു. എ.ഐ പ്രകടനത്തില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, യു.കെ, കാനഡ എന്നിവയെ ഇന്ത്യ മറികടന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എ.ഐ. ടാലന്റ് […]

Posted inവിനോദം

‘സീക്രട്ട് ഓഫ് കലിംഗ’ ചിത്രത്തിന്റെ ടീസര്‍

ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘സീക്രട്ട് ഓഫ് കലിംഗ’യുടെ ടീസര്‍ റിലീസ് ആയി. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോള്‍ ഉണ്ടാവുന്ന രസകരവും […]

Posted inവിനോദം

കര്‍ണാടകയിലും പുതുചരിത്രം കുറിച്ച് ‘ദൃശ്യം 3’

കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും പുതുചരിത്രം കുറിച്ച് ‘ദൃശ്യം 3’. മലയാളത്തിന് പുറമെ ദൃശ്യത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളും കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഒരാഴ്ച കൊണ്ട് കന്നഡ പതിപ്പ് മാത്രം നേടിയത് 1.18 കോടിയാണ്. ഒരു മലയാള ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് ആദ്യമാണ്. മറ്റ് ഭാഷാ ചിത്രങ്ങളും പരിഗണിക്കുമ്പോള്‍ കന്നഡ പതിപ്പ് 1 കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് 15-ാം തവണയുമാണ്. അതേസമയം മലയാളം ഒറിജിനല്‍ കര്‍ണാടകത്തില്‍ നിന്ന് […]

Posted inഓട്ടോമോട്ടീവ്

അര്‍ബന്‍ ക്രൂസര്‍ എബെല്ല പുറത്തിറക്കി ടൊയോട്ട

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വമ്പന്‍ എന്‍ട്രിയുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. ടൊയോട്ടയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് എസ്യുവി അര്‍ബന്‍ ക്രൂസര്‍ എബെല്ല പുറത്തിറക്കി. ഏറ്റവും ഉയര്‍ന്ന മോഡലായ ഇ3 വേരിയന്റിന്റെ വില 23.60 ലക്ഷം രൂപയാണ് ഈ ടോപ്പ് എന്‍ഡ് മോഡലിന്റെ എക്‌സ്-ഷോറൂം വില. കുറഞ്ഞ വിലയിലുള്ള ഇ1, ഇ2 വേരിയന്റുകളുടെ വിലവിവരങ്ങള്‍ ലഭ്യമല്ല. സുസുക്കിയുടെ ഇ വിറ്റാര പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എബെല്ലയുടെ ജനനമെങ്കിലും ലുക്കിലും പ്രീമിയം ഫീച്ചേഴ്‌സിലും ടൊയോട്ടയുടെ തനത് ഗാംഭീര്യം കാത്തുസൂക്ഷിക്കാന്‍ […]

Posted inപുസ്തകങ്ങൾ

കാറല്‍ മാര്‍ക്സിന്റെ താടി

ബാബയെത്തേടിയുള്ള യാത്ര, സ്വയംതേടലായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രവധം, ഒറ്റാന്തടിയായി നിന്നുപോയ രാഘവന്‍ മാഷിന്റെ ജീവിതം വരച്ചിടുന്ന രാഘവന്റെ ആടുകള്‍, യാഥാര്‍ത്ഥ്യവും കല്‍പ്പനയും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തിലൂടെ മുന്നേറുന്ന ഒമ്പതാംവളവ് രാജ്യം തുടങ്ങി നിര്‍മ്മലാനിലയം, സകലസ്നേഹത്തോടെയും ചെയ്യുന്ന പാപം, കാറല്‍ മാര്‍ക്സിന്റെ താടി, ഡൈല്യൂട്ടഡ് സീ, ലാ കാലേ, കിക്കിരിക എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്ന ഒമ്പതു കഥകള്‍. മലയാളകഥയില്‍ പുതിയൊരു വഴി വരച്ചിടുന്ന സമാഹാരം. ‘കാറല്‍ മാര്‍ക്സിന്റെ താടി’. ഹരികൃഷ്ണന്‍ തച്ചാടന്‍. മാതൃഭൂമി. വില […]

Posted inആരോഗ്യം

രാവിലെ മെഡിറ്റേഷന്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

രാവിലെ ഉറക്കമുണര്‍ന്ന് ഒരു ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ച ശേഷം മെഡിറ്റേഷന്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാണ്. രാവിലെ മനസ്സ് ശൂന്യമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മെഡിറ്റേഷന്‍ ചെയ്യുന്നത് ചിന്തകളെ ക്രമപ്പെടുത്താനും ദിവസം മുഴുവന്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താനും സഹായിക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് കുറയുന്നു. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. രാവിലെ സ്ഥിരമായി മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ കാര്യങ്ങളില്‍ മികച്ച […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. ഉടൻ അറസ്റ്റിലേക്ക് കടക്കാനാണു എസ് ഐ റ്റി സംഘത്തിന്റെ നീക്കം. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി.