സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം ഉണ്ടായതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. എച്ച്ഡിഎഫ്‌സി പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച പോർട്ടലുമായി ബന്ധപ്പെട്ടതാണ് സൈബർ ആക്രമണം ഉണ്ടായത്. അപേക്ഷ നൽകാൻ ശ്രമിച്ച അമ്പത് വിദ്യാർഥികളെ ബാധിച്ചതായും സ്ഥിരീകരണം ഉണ്ട്. മദ്രാസ് കാൺപൂർ ഐഐടികളിൽ നിന്നുള്ള വിദഗ്ധർ പോർട്ടലിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിലെന്ന് സൂചന
കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടിൽ പ്രചാരണം. യോഗത്തിന്‍റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇതുവരെ കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലായിരുന്നു. സിജെപി കോക്രോച്ച് ജനത പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ് എന്ന തരത്തിൽ ഒരു പോസ്റ്റർ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലാര് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയെ സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജന്മദിനത്തിൽ സന്ദർശനത്തിനെത്തി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു. എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും അദ്ദേഹം മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.
എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക്
എഡിഎം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു . യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്.
പ്രഭാത വാര്‍ത്തകള്‍ | മേയ് 31, ഞായര്‍
ഡല്‍ഹി അടക്കം തന്ത്രപ്രധാന മേഖലകളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഒമ്പത് പാക് ഭീകരരെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘമാണിതെന്നു പൊലീസ് വ്യക്തമാക്കി. മുംബൈ അധോലോക ശൃംഖലയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും പറയുന്നു. എന്‍ ടി എ നടത്തുന്ന സര്‍വകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷ സാങ്കേതിക തകരാര്‍മൂലം ഒന്നര മണിക്കൂറോളം വൈകി. പരീക്ഷാ നടത്തിപ്പു […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് പ്രവചനം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും കണക്കിലെടുത്ത് കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നിർദേശിച്ചു. ഡാമുകളുടെ സുരക്ഷ, ശുചീകരണ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾക്കുള്ള നിർദ്ദേശങ്ങൾ ഉന്നതതല യോഗത്തിൽ നൽകി. നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി […]
മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം
മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് സസ്പെൻഷൻ പിന്‍വലിക്കാൻ നിര്‍ദേശം നൽകിയത്. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് […]
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും, വികസന പദ്ധതികളെ ഇല്ലാതാക്കുന്ന സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ റെയിൽ’ എന്ന് പേരിട്ടായാലും അത്തരമൊരു പദ്ധതി സംസ്ഥാനത്ത് വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. എന്നാൽ സി പി എമ്മിന് അങ്ങനെയൊരു നിലപാടില്ലെന്നും […]
വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ
വരാനിരിക്കുന്ന യാത്രാ സീസണില്‍ വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് സെയില്‍’ ആരംഭിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 50 ലക്ഷം സീറ്റുകളാണ് കമ്പനി ഓഫര്‍ നിരക്കില്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് ഈ സെയിലിലൂടെ സ്വന്തമാക്കാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. ആനുകൂല്യം ലഭിക്കുന്നതിനായി […]
എഐ ഉപയോഗം നിര്‍ത്താന്‍ ജീവനക്കാരോട് ആമസോണ്‍
വെറുമൊരു ഫാഷന്റെ പേരില്‍ മാത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത് അടിയന്തരമായി നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആമസോണ്‍. ജീവനക്കാര്‍ക്കിടയില്‍ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആമസോണ്‍ ‘കീരോറാങ്ക്’ എന്ന പേരില്‍ ഒരു ആഭ്യന്തര ലീഡര്‍ബോര്‍ഡ് തയാറാക്കിയിരുന്നു. ആരാണോ ഏറ്റവും കൂടുതല്‍ അക ടോക്കണുകള്‍ ഉപയോഗിക്കുന്നത്, അവര്‍ക്ക് ലീഡര്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനം ലഭിക്കും. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഒന്നാമതെത്താന്‍ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എഐ ടോക്കണുകള്‍ വാരിവലിച്ച് എല്ലാവരും ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന്റെ ഫലമോ പൂജ്യം, […]
