Posted inവിനോദം

‘ഭാസ്‌കരഭരണം’ ചിത്രത്തിന്റെ ടീസര്‍

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭാസ്‌കരഭരണം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. അമ്മയും മകനും വീട്ടിലെ ജോലിക്കാരന്‍ വരെ അച്ഛനെ കൊല്ലാന്‍ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറില്‍. മലയാളത്തിലെ പുതിയൊരു ജോണര്‍ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമ. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായക കുപ്പായം അണിയുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ജൂണ്‍ […]

Posted inടെക്നോളജി

ഓപ്പണ്‍എഐയെ മറികടന്ന് ആന്ത്രോപിക്

ഓപ്പണ്‍എഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പായി ആന്ത്രോപിക്. 65 ബില്യണ്‍ (6500 കോടി) ഡോളറിന്റെ ഫണ്ട് ശേഖരണത്തിലൂടെ കമ്പനിയുടെ മൂല്യം 965 ബില്യണ്‍ (96500 കോടി) ഡോളറിലെത്തി. ആന്ത്രോപിക്കിന്റെ വര്‍ധിച്ച മൂല്യം ഓപ്പണ്‍എഐയുടെ 852 ബില്യണ്‍ (85200 കോടി) ഡോളറിന്റെ മൂല്യത്തെ മറികടന്നു. അടുത്തിടെ നടന്ന ഫണ്ടിങ് റൗണ്ടിനുശേഷം ആന്ത്രോപിക്കിന്റെ മൂല്യം ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചുവെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്റഗണുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് യു.എസിലെ ട്രംപ് ഭരണകൂടം വിലക്കുകയും കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്ത എഐ […]

Posted inവിനോദം

തെലുങ്ക് പതിപ്പില്‍ മാത്രം 10 കോടി നേടി ‘ദൃശ്യം 3’

മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വന്‍ ഹിറ്റിലേക്ക്. ഏഴാം ദിനമെത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിയിലധികം ‘ദൃശ്യം 3’ നേടിയിരുന്നു. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടി. ദൃശ്യം 3 മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസ് ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. തെലുങ്ക് പതിപ്പില്‍ മാത്രം 10 കോടിയും […]

Posted inഓട്ടോമോട്ടീവ്

അണിയറ പ്രവര്‍ത്തകര്‍ക്ക് ബാറ്റ്മാന്‍ എഡിഷന്‍ സമ്മാനിച്ച് സൂര്യ

മുന്നൂറു കോടി നേടി മുന്നേറുന്ന കറുപ്പിന്റെ വിജയം ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ സമ്മാനിച്ച് നടന്‍ സൂര്യ. ഛായഗ്രാഹകന്‍ ജികെ വിഷ്ണു, സംഗീത സംവിധായകന്‍ സായ് അഭയങ്കാര്‍, എഡിറ്റര്‍ ആര്‍ കലൈവനനുമാണ് പുതിയ കാര്‍ സമ്മാനിച്ചത്. മഹീന്ദ്രയുടെ ബിഇ 6നെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ബാറ്റ്മാന്‍ എഡിഷന്‍. രണ്ട് ബാച്ചുകളിലായി 999 മോഡല്‍ വീതമാണ് മഹീന്ദ്ര പുറത്തിറക്കിയത്. ഡാര്‍ക്ക് നൈറ്റ് സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലിമിറ്റഡ് എഡിഷന്‍ […]

Posted inപുസ്തകങ്ങൾ

ശിഖണ്ഡിനിയിലൂടെ

ഇതിഹാസങ്ങള്‍ ബാക്കിവെച്ച മൗനങ്ങളെ സര്‍ഗ്ഗാത്മകമായി വികസിപ്പിച്ചെടുക്കുന്ന അപൂര്‍വ്വമായൊരു വായനാനുഭവം. ലിംഗഭേദങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അംബയുടെ പ്രതികാരവും ശിഖണ്ഡിനിയുടെ പരിവര്‍ത്തനവും സ്തൂണന്‍ എന്ന യക്ഷന്റെ ആത്മസമര്‍പ്പണവും ഇവിടെ പുതിയൊരു ഭാവതലത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. പുരുഷാധിപത്യത്തിന്മേല്‍ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം ജ്വലിക്കുന്ന ഈ നോവല്‍, വ്യാസന്‍ ഒളിപ്പിച്ചുവെച്ച ഇതിഹാസ വിടവുകളെ ഭാവനയാല്‍ മനോഹരമായി നികത്തുന്നു. ദിവ്യപ്രണയവും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കുരുക്ഷേത്രഭൂമിയും, കാല്പനിക ശാസ്ത്രസങ്കല്പവും വായനക്കാരെ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ‘ശിഖണ്ഡിനിയിലൂടെ-ഉടലുകള്‍ മാറുന്ന പോരാളി’. സുജ മനോജ്. ഗ്രീന്‍ ബുക്‌സ്. വില 136 രൂപ.

Posted inആരോഗ്യം

ആര്‍ത്തവത്തിന് മുന്‍പായി മുഖക്കുരു വരുന്നതിന് പിന്നില്‍

ആര്‍ത്തവത്തിന് മുന്‍പായി മുഖക്കുരു വരുന്നതിന് പിന്നില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ആര്‍ത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുകയും ആന്‍ഡ്രോജന്റെ പ്രവര്‍ത്തനം കൂടുകയും ചെയ്യുന്നു. ഈ ഹോര്‍മോണ്‍ മാറ്റം ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെബം എന്നറിയപ്പെടുന്ന എണ്ണമയം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ചര്‍മത്തിലെ മൃതകോശങ്ങളുമായും ബാക്ടീരിയകളുമായും കലരുമ്പോള്‍ ചര്‍മ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പല സ്ത്രീകള്‍ക്കും ആര്‍ത്തവത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ചെറിയ കുരുക്കള്‍, വൈറ്റ്ഹെഡ്സ്, അല്ലെങ്കില്‍ വേദനയേറിയ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വി ഡി സതീശൻ. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. ‎ ‎കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അത് കേരളത്തിൽ ഉണ്ടാകും എന്ന് വാക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാപിച്ചു. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 – 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് അറിയിപ്പ്. ജൂണ്‍ നാല് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരും

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് കാട്ടി സിഎംആര്‍എല്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സിഎംആര്‍എലും എക്‌സാലോജികും തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉള്‍പ്പെടെയുള്ള 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയുടെ വ്യോമതാവളം തകർത്തെന്ന് ഇറാൻ

അമേരിക്കയുടെ വ്യോമതാവളം തകർത്തെന്ന് ഇറാൻ. തെക്കൻ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള സിരിക് ദ്വീപിൽ ടെലി കമ്മ്യൂണിക്കേഷൻ ടവർ തകർത്തതിന് തിരിച്ചടിയായി അമേരിക്കയുടെ എയർ ബേസ് തകർത്തു എന്നാണ് റിപ്പോർട്. സിരിക് ദ്വീപിലെ ഇറാന്റെ ആശയവിനിമയ കേന്ദ്രത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് തങ്ങൾ പ്രത്യാക്രമണം നടത്തിയതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഐആർജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സാണ് ഈ ദൗത്യം നിർവ്വഹിച്ചത്.