ഇന്‍സ്റ്റഗ്രാം അല്‍ഗൊരിതം മാറാന്‍ പോകുന്നു. ഇനി മുതല്‍ നിങ്ങള്‍ എന്തു കാണണമെന്ന് തീരുമാനിക്കുക അല്‍ഗൊരിതമല്ല, മറിച്ച് നിങ്ങളായിരിക്കും. മെറ്റ യുവര്‍ അല്‍ഗൊരിതം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. റീല്‍ ഫീഡിലും എക്‌സ്‌പ്ലോര്‍ പേജുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറാണ് ഇന്‍സ്റ്റ ഇപ്പോള്‍ പ്രധാന ഫീഡിലേക്ക് കൂടി വിന്യസിപ്പിക്കുന്നത്. ഇതോടെ അല്‍ഗൊരിതം തീരുമാനിക്കുന്നതല്ല, മറിച്ച് നിങ്ങള്‍ തീരുമാനിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് റീലുകള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ താല്‍പര്യമനുസരിച്ച് ഫീഡില്‍ മാറ്റങ്ങള്‍ വരുത്താനും റെക്കമെന്റേഷനുകള്‍ ക്രമീകരിക്കാനും കഴിയും. മാത്രമല്ല, നിങ്ങള്‍ക്ക് കാണാന്‍ താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ നീക്കം ചെയ്യാനും ഇഷ്ടമുള്ള വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ഫീഡില്‍ എന്ത് വരണമെന്ന് അല്‍ഗൊരിതത്തോട് ഇനി നിങ്ങള്‍ക്ക് നിര്‍ദേശിക്കാം.
എന്തു കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം
