മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കായിരിക്കും വരും നാളുകളില്‍ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട ‘ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്കുകള്‍ എന്നിവ ചൂണ്ടിക്കാട്ടി 2026 ലെ ആഗോള വളര്‍ച്ചാ പ്രവചനം ലോകബാങ്ക് തിരുത്തിക്കുറിച്ചു. ജനുവരിയില്‍ പ്രവചിച്ച 2.9 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായാണ് ഇത്തവണ വളര്‍ച്ചാ നിരക്ക് വെട്ടിയത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ 60 ശതകോടി ഡോളര്‍ നീക്കിവെച്ചിട്ടുണ്ടെന്നും, പ്രതിസന്ധി നീണ്ടാല്‍ ഈ സഹായം 100 ശതകോടി ഡോളര്‍ വരെയായി ഉയര്‍ത്തുമെന്നും ലോകബാങ്ക് അറിയിച്ചു.
ആഗോള വളര്‍ച്ചാ പ്രവചനം തിരുത്തി ലോകബാങ്ക്
