ആക്ഷന്‍ താരം വിശാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മകുട’ത്തിന്റെ ടീസര്‍ പുറത്ത്. വിശാല്‍ തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നത്. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ടീസറിലും ഈ ഗെറ്റപ്പുകളില്‍ വിശാലെത്തുന്നുണ്ട്. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും മകുടം എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവന്‍ നിന്നു കത്തുന്ന തീയില്‍ നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ചേസിങ്ങുകളും , തീപാറുന്ന കിടിലന്‍ സംഘട്ടന രംഗങ്ങളും ഒപ്പം നാന്‍ കടലിലെ വാഴ്‌റവന്‍ അല്ല, അന്ത കടലയേ ആഴ്‌റവന്‍! എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസര്‍ അവസാനിക്കുന്നത്. തുഷാരാ വിജയനാണ് ചിത്രത്തില്‍ വിശാലിന്റെ ജോഡി. തമിഴ് – തെലുങ്ക് താരം അഞ്ജലിയും ചിത്രത്തിലുണ്ട്.. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. ജൂലൈയില്‍ മകുടം റിലീസ് ചെയ്യും.
മൂന്നു ഗെറ്റപ്പിലെത്തുന്ന വിശാല്‍ ചിത്രം ‘മകുടം’ ടീസര്‍
