അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി 14 ഇന നിർദ്ദേശങ്ങൾ പുറത്തുവിട്ട് ഇറാനിയൻ മാധ്യമം . വെടിനിർത്തൽ, ഉപരോധം നീക്കൽ, സേനാ പിന്മാറ്റം, ആണവ നിർവ്യാപന കരാറിലേക്ക് ഇറാൻ മടങ്ങിയെത്തുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത സൈനിക – സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശങ്ങൾ. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കും, ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടില്ല, ഇറാന്റെ അതിർത്തി പരിധികളിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കണം എന്നിവയാണ് ധാരണ പട്ടികയിലെ പ്രധാന കാര്യങ്ങളെന്ന് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ നാവിക ഉപരോധവും എണ്ണ ഉപരോധവും മുപ്പത് ദിവസത്തിനുള്ളിൽ അമേരിക്ക നീക്കം ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി 14 ഇന നിർദ്ദേശങ്ങൾ പുറത്തുവിട്ട് ഇറാനിയൻ മാധ്യമം
