w 412h 232croprect 4x0x1282x720imgid 01kma1pjcqvxkxrwdvktcjm797imgname mixcollage 22 mar 2026 11 23 am 671 1774158825879

തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. കടകളിൽ തന്നെ വെള്ളം ഉപയോഗിച്ച് നിർമ്മിച്ച ജ്യൂസിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥീരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ കർശന നടപടികളിലേക്ക് കടന്നു.രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന ന​ഗരിയിലും ഷി​ഗല്ല രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *