Posted inലേറ്റസ്റ്റ്

മിൽമ പാൽ വില വർദ്ധിപ്പിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മിൽമ പാൽ വില വർദ്ധിപ്പിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കരുതെന്നും, തീരുമാനം പിൻവലിച്ചില്ലെങ്കിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ വിലവ‍ർദ്ധന ഉടൻ പിൻവലിക്കാൻ സ‍ർക്കാ‍ർ തയ്യാറായില്ലെങ്കിൽ ഇതിനെ ശക്തമായി എതിർക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഉത്പാദനച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണം. ഒന്നിനു […]

Posted inലേറ്റസ്റ്റ്

മിലിട്ടറി നഴ്സിംഗ് സർവീസിന്‍റെ  പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു

മിലിട്ടറി നഴ്സിംഗ് സർവീസിന്‍റെ  പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടുകാലത്തെ നീണ്ട സേവനത്തിന് ശേഷം മെയ് 31ന് വിരമിച്ച മേജർ ജനറൽ ലിസ്സമ്മ പി വിക്ക് പകരക്കാരിയായാണ് 2026 ജൂൺ 1 മുതൽ റേച്ചൽ തോമസ് പുതിയ പദവിയിൽ നിയമിതയായത്. പുണെയിലെ സായുധ സേനാ മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് നഴ്സിംഗ് പൂർവ്വവിദ്യാർത്ഥിയായ റേച്ചൽ തോമസ്, 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഭാഗമാകുന്നത്.

Posted inലേറ്റസ്റ്റ്

എഡിഎം നവീൻ ബാബുവിന്റെ  കേസ് സിബിഐയ്ക്ക് വിടുന്നതിൽ താൻ നടത്തിയ പ്രതികരണം ചിലർ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്

എഡിഎം നവീൻ ബാബുവിന്റെ  കേസ് സിബിഐയ്ക്ക് വിടുന്നതിൽ താൻ നടത്തിയ പ്രതികരണം ചിലർ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ‘പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്’ ‘വ്യാഖ്യാന പടുക്കൾക്ക് നല്ല നമസ്കാരം’എന്ന് രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഞങ്ങൾക്കെന്തോ സിബിഐപ്പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനം. വ്യാഖ്യാനപടുക്കളോട് പറയാനുള്ളത് ഒറ്റകാര്യം മാത്രമാണ്. സിപിഐഎമ്മിന് ഇതിൽ ഭയക്കേണ്ടതായ ഒരു കാര്യവുമില്ല- രാഗേഷ് പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം. അഷ്ക്കറിനെതിരായ പരാതികളിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു.ആമിനയെ സന്ദർശിച്ച മന്ത്രി ബിന്ദുകൃഷ്ണ കുഞ്ഞിന്റെ അച്ഛന്റെ മാതാപിതാക്കളെയും കണ്ടു. കുഞ്ഞിന്റെ അമ്മ അഖിലയുടെയും അമ്മയെ വീട്ടിലെത്തി കണ്ടു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന പരാതിയിലും അഷ്കറിനെതിരായ ആമിനയുടെയും പരാതിയിലും പൊലീസ് വീഴ്ച വരുത്തിയെന്ന് മന്ത്രി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

കേരളത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം പല രംഗത്തുമുണ്ട്, ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം, ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷം ചോദിക്കണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ പ്രവർത്തനം കൂടുതലാണ് നമ്മൾ ഏറ്റവും അധികം പോരാടുന്നത് മയക്കുമരുന്നിനു എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയിലായിരുന്ന സിജെപിയുടെ യുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് വിവരം

കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് വിവരം. അമേരിക്കയിലായിരുന്ന അഭിജീത് ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മടക്കം. ജൂൺ ആറിന് താൻ ദില്ലി വിമാനത്താവളത്തിലെത്തുമെന്നും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സമരത്തിൽ അണിചേരാൻ രാജ്യത്തെ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 1, തിങ്കള്‍

  കേരളത്തെ മികച്ച വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കുട്ടികളുടെ കഴിവുകള്‍ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പട്ടം ജിഎസ്എസ് സ്‌കൂളില്‍ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂളുകളിലേക്ക് എത്തിയത്. മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. അതുവരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഇഡിയ്ക്ക് കോടതി നിര്‍ദേശം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊലീസിനെതിരെ പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർ അനൂപിനെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.    

Posted inബിസിനസ്സ്

നഷ്ടമെങ്കിലും ഓഹരിവിലയില്‍ കുതിച്ച് ഇന്‍ഡിഗോ

നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരിവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. ഓഹരിവില ഇന്ന് രാവിലെ ഒരുഘട്ടത്തില്‍ അഞ്ചുശതമാനം വരെ കുതിച്ചു. നാലാംപാദത്തില്‍ 2,536 കോടി രൂപയുടെ നഷ്ടമാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 3,067 കോടി രൂപയുടെ ലാഭം നേടിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ വരുമാനവും ലാഭവും നേടികൊടുക്കുന്ന ഗള്‍ഫ് റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ നാലാംപാദത്തില്‍ താറുമാറായിരുന്നു. എന്നിട്ടും വരുമാനം 22,438 കോടി രൂപയായി ഉയര്‍ത്താന്‍ […]

Posted inവിനോദം

‘ഭാസ്‌കരഭരണം’ ചിത്രത്തിന്റെ ടീസര്‍

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭാസ്‌കരഭരണം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. അമ്മയും മകനും വീട്ടിലെ ജോലിക്കാരന്‍ വരെ അച്ഛനെ കൊല്ലാന്‍ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറില്‍. മലയാളത്തിലെ പുതിയൊരു ജോണര്‍ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമ. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായക കുപ്പായം അണിയുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ജൂണ്‍ […]