2025ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ബാനു മുഷ്താഖ് രചിച്ച ഏറ്റവും പ്രശസ്തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിന്റെ രചനകള്‍ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിന്റെ എല്ലാതലങ്ങളില്‍ പെടുന്നവരും ഇതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്പര്‍ശിയാകുമ്പോള്‍, വായനക്കാരന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും. ‘അഷ്ടകാന്തം ബാനുവിന്റെ കഥാലോകം’. ഡോ. എം. ലീലാവതി. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
അഷ്ടകാന്തം ബാനുവിന്റെ കഥാലോകം
