കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 31 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്.തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം. സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത്. ഇന്ധനവിലവർധനയിൽ പരിശോധിച്ച്, സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേന്ദ്രം വില കൂട്ടുമ്പോൾ […]
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം വേണമെന്ന് ഇ ഡി
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. പ്രതികളുടെ വീട് നേതാക്കൾ സന്ദർശിക്കുന്ന സാഹചര്യമുണ്ട്, ഇത് എല്ലാം വെളിവാക്കുന്നത് നേതാക്കളുടെ പങ്കാണ് ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി. അതേസമയം ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാക്കാനാണ് ഇ. ഡി തീരുമാനം.
ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ
കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 31 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്.തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സി കെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഷാനിമോൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു.
നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ
നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നുവെന്നും, ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും, തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി ഉയര്‍ന്നത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്.
പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ
നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോല്‍വിയുടെ പേരില്‍ പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് യോഗനാദത്തിലെ ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ. പിണറായിയെ വാഴ്ത്തി പാടിയവർ ഇപ്പോള്‍ ആക്ഷേപ ശരങ്ങൾ എറിയുന്നു ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയും പൊതു വേദികളിലും ഇതാണാവസ്ഥ തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെമേൽ കെട്ടിവെക്കുന്നതും വേട്ടയാടുന്നതും ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തില്‍ പറയുന്നു.
പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി
പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള വീഡിയോയും സിബിഎസ്ഇ പങ്കുവെച്ചിട്ടുണ്ട്. സിബിഎസ്ഇയുടെ പുതിയ സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 2, ചൊവ്വ
വീണ്ടും യുദ്ധം. അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. ഗോരുക് നഗരത്തിലേയും കൃഷം ദ്വീപിലേയും റഡാര്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. തൊട്ടുപിറകേ, ഇറാന്‍ യുഎസ് താവളങ്ങള്‍ക്കുനേരെ പ്രത്യാക്രമണവും നടത്തി. ഇറാന്‍ കുവൈറ്റിലും ഇസ്രയേല്‍ ലബനനിലും ആക്രമണം നടത്തി. വടക്കന്‍ ഇസ്രയേലിലെ എല്ലാവരോടും ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ അന്ത്യശാനം നല്‍കി. ഈ പ്രദേശത്ത് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണു റിപ്പോര്‍ട്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ വീണ്ടും ചതിച്ചു. ഇന്നലെ മുതല്‍ സജ്ജമാകുമെന്നാണു സിബിഎസ്ഇ […]
രാത്രി വാർത്തകൾ
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടുന്നതിൽ താൻ നടത്തിയ പ്രതികരണം ചിലർ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ‘പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്’ […]
1.94 ലക്ഷം കോടിയായി ഉയര്‍ന്ന് ജിഎസ്ടി വരുമാനം
ഇന്ത്യയുടെ ജിഎസ്ടി വരുമാനം മെയ് മാസത്തില്‍ 1.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 3.2 ശതമാനം വളര്‍ച്ച. റീഫണ്ടുകള്‍ കിഴിച്ച ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 1.66 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.3 ശതമാനം കൂടുതലാണിത്. മേയ് മാസത്തില്‍ സര്‍ക്കാര്‍ നല്‍കിയ ആകെ റീഫണ്ടുകള്‍ 27,281 കോടിയായിരുന്നു. ഇന്റഗ്രേറ്റഡ് ജിഎസ്ടി -1,11,644 കോടി, സെന്‍ട്രല്‍ ജിഎസ്ടി -37,397 കോടി, സ്റ്റേറ്റ് ജിഎസ്ടി -45,143 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ […]
